കോട്ടയം: ജില്ലയിലെ മഴക്കെടുതിയില്‍ പെട്ടു പോയവരെ രക്ഷിക്കാന്‍ എയര്‍ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍. കുടുങ്ങിക്കിടക്കുന്നവരെ ടോറസില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ചില പ്രദേശത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
ഈരാറ്റുപേട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തഹസില്‍ദാര്‍ ഒറ്റപ്പെട്ടു പോയി. ഇദ്ദേഹത്തെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ ഫോഴ്‌സും അങ്ങോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടങ്ങളിലൊക്കെ താത്കാലിക ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ആളുകളെ അവിടേക്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ചില ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.