24.2 C
Kottayam
Sunday, June 7, 2026

‘താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നത്’; കോണ്‍ഗ്രസിനെ പരിഹസിച്ച് വി.എന്‍ വാസവന്‍

Must read

കോട്ടയം: ഇനിയൊരു വിമോചന സമരത്തിന് കോണ്‍ഗ്രസിന് കെല്‍പ്പില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍.താടി താങ്ങാന്‍ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നതെന്നും വാസവന്‍ പറഞ്ഞു. സില്‍വര്‍ ലൈനിനെതിരെ സമരം നടത്തുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. അതിനെ രാഷ്ട്രീയമായി നേരിടും. പ്രശ്നം ഉണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവരല്ലെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.പ്രതിഷേധം ശക്തമായ ചങ്ങാനശേരിയിലെ മാടപ്പള്ളിയില്‍ ഇന്ന് യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ സിപിഎം നേതാവ് ഇപി ജയരാജനും രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈന്‍ സര്‍വെയ്ക്ക് എതിരായ സമരത്തില്‍ ബഹുജനങ്ങള്‍ ഇല്ലെന്നും കോലാഹലങ്ങള്‍ ഉണ്ടാക്കുന്നത് റെഡിമെയ്ഡ് പ്രതിഷേധക്കാരാണെന്നും ജയരാജന്‍ പറഞ്ഞു.

പോലീനെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്. ചില സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കി പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രതിഷേധിക്കുന്നവരും പദ്ധതിയെ എതിര്‍ക്കുന്നവരും രാജ്യത്തിന് വേണ്ടി ചിന്തിക്കുന്നവര്‍ അല്ല. കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ല. ഇത്തരം പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുന്നോട്ട് വരികയാണ്.

കെ റെയിലിന് വേണ്ടി സ്ഥലം നല്‍കാന്‍ തയ്യാറാവുകയാണ്. ചില വിവരദോഷികള്‍, തെക്കും വടക്കുമില്ലാത്ത കുറേയെണ്ണം അവരാണ് പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസിലെ നേതൃത്വം തന്നെ കുറേ വഷളന്‍മാരുടെ കയ്യിലാണ്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സമര പരിപാടികള്‍. എന്നാല്‍ കെ റെയില്‍ പദ്ധതി ജനങ്ങള്‍ക്ക് വേണ്ടിയാണ്, എന്ത് വന്നാലും അത് നടപ്പിലാക്കുമെന്നും ജയരാജന്‍ പറഞ്ഞു.വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ. ഇപ്പോള്‍ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ പിന്തുണയ്ക്ക് എത്തുന്ന കാലമുണ്ടാവും.

- Advertisement -

കിഫ്ബിയെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോള്‍ അവര്‍ രാവിലെ തലയില്‍ മുണ്ടിട്ട് കിഫ്ബി ഓഫീസിന് മുന്നില്‍ പോയി ഇരിക്കുകയാണ്. അവരുടെ എംഎല്‍എമാര്‍ ഇപ്പോള്‍നടക്കുന്നത് കിഫ്ബിയില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാനാണ്. വികസനം നടക്കണമെങ്കില്‍ കിഫ്ബി വേണം. കെ റെയിലിന് എതിരെ പ്രതിഷേധിച്ചതിനേക്കാള്‍ കിഫ്ബിക്ക് എതിരെ സംസാരിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അത്തരത്തിലുള്ള അവരായിരിക്കും ആദ്യം സില്‍വര്‍ ലൈനില്‍ കയറുക എന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week