News

‘സെക്‌സ് ആയുധമാക്കിയിരുന്നു, പുരുഷന്മാരെ വശീകരിക്കാനുള്ള പരിശീലനം ലഭിച്ചു’; റഷ്യന്‍ ചാരസുന്ദരിയുടെ വെളിപ്പെടുത്തലുകള്‍

സര്‍പ്പസൗന്ദര്യത്തിന് ഉടമകളായ അനവധി ചാരസുന്ദരികളെ നമ്മള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. അവരുടെ മെയ്വഴക്കവും വശ്യചാരുതയും ഇണയെ ആകര്‍ഷിക്കുന്ന നോട്ടവും കണ്ട് പലപ്പോഴും നമ്മള്‍ ചിന്തിക്കാറുണ്ട്, ഇത്രയും ആകര്‍ഷണീയത അവര്‍ക്ക് എങ്ങനെ ലഭിക്കുന്നുവെന്ന്.

യഥാര്‍ത്ഥത്തില്‍, കര്‍ശനമായ പരിശീലനത്തിന് ഫലമായി മോള്‍ഡ് ചെയ്‌തെടുക്കുന്നതാണ് ഓരോ ചാരസുന്ദരിമാരെയും. സൈനിക പരിശീലനത്തിന് പുറമേ, ഏതൊരു വിശ്വാമിത്രന്റെയും തപസ്സിളക്കാനുള്ള വിദഗ്ധ പരിശീലനവും അവര്‍ നേടിയിരിക്കും. അത്തരത്തിലൊരു ചാരവനിതയാണ് റഷ്യക്കാരിയായ അലൈയ റോസ. 37 വയസ്സുള്ള അലൈയ, തന്റെ പതിനെട്ടാം വയസ്സുമുതല്‍ റഷ്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്നു. തന്റെ ചാരപ്രവര്‍ത്തിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ അവര്‍ വായനക്കാരുമായി പങ്കുവെക്കുകയാണ്.

പതിനെട്ടാമത്തെ വയസ്സിലാണ് അലൈയ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാവുന്നത്. മോസ്‌കോയ്ക്കു സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നും, ഇന്റലിജന്‍സ് വിദഗ്ധ പരിശീലനം നേടിയ അലൈയ, തന്റെ ശരീരത്തെ എങ്ങനെ ഇരകളെ ആകര്‍ഷിക്കാനുള്ള ആയുധമാക്കി മാറ്റണമെന്നു കൂടി പഠിച്ചു.

‘പല തരം തോക്കുകള്‍ ഉപയോഗിച്ച് പല ആംഗിളുകളില്‍ നിന്നും വെടിവെക്കാനും, സ്വയം രക്ഷയ്ക്കും ആക്രമണത്തിനുമായി വിവിധ ആയോധനകലകളിലുള്ള പരിശീലനവും, പുരുഷന്മാരെ വശീകരിക്കാനും ആകര്‍ഷിക്കാനുള്ള പ്രത്യേക പരിശീലനവും എനിക്കവിടെ നിന്ന് ലഭിച്ചു.’ അലൈയ വെളിപ്പെടുത്തുന്നു.

തുടര്‍ന്ന്, ഫീല്‍ഡിലിറങ്ങിയ അലൈയ, മയക്കു മരുന്ന് മാഫിയകളുടെ തലവന്മാരെയും കുപ്രസിദ്ധ മാഫിയ അംഗങ്ങളെയും തന്റെ മാദകശരീരം ഉപയോഗിച്ച് ആകര്‍ഷിച്ചു കുടുക്കി. ഒരിക്കല്‍, ഒരു ദൗത്യത്തിനിടയില്‍ സ്വന്തം വ്യക്തിത്വം വെളിപ്പെട്ടതോടെ, അലൈയയ്ക്ക് രാജ്യം വിടേണ്ടി വന്നു. ഇപ്പോഴവര്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

അഭയാര്‍ത്ഥി പ്രവാഹം മറയാക്കി റഷ്യന്‍ ചാരന്മാര്‍ അമേരിക്കയിലും ബ്രിട്ടനിലും കടന്നുകയറാന്‍ സാധ്യതയുണ്ടെന്നും ലക്ഷ്യം കാണാതെ അടങ്ങുന്ന നിസ്സാരനായ ഒരു വ്യക്തിയല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെന്നും അലൈയ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker