EntertainmentKeralaNews

ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് അറസ്റ്റിൽ

കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേരെ കൊച്ചി സിറ്റി സെെബർ സെൽ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്.

നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ഡവറയോളി എന്ന പേരാണ് കൃഷ്ണപ്രസാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഇതിനെതിരേ നടൻ സെെബർ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്നെയും താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 13ന് ആയിരുന്നു. നവാഗതനായ അഭിനവ് സുന്ദർ നായ്ക് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ നിര്‍മ്മാണം ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button