FeaturedHome-bannerKeralaNews

Child marriage: ഇടുക്കിയിൽ ശൈശവ വിവാഹം; 15കാരിയെ വിവാഹം ചെയ്തത് 47കാരൻ

മൂന്നാർ: ഇടമലക്കുടിയിൽ ശൈശവ വിവാഹം. 47 വയസ്സുകാരൻ 15 വയസ്സുകാരിയെ വിവാഹം കഴിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടത്തിക്കുടി സ്വദേശിയായ രാമനാണ് ഒരാഴ്ച മുൻപ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ വിവാഹം നടന്നതായി തെളിഞ്ഞു. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചു വന്നിരുന്നതായും കണ്ടെത്തി.എന്നാൽ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. ഗോത്രാചാര പ്രകാരമാണ് വിവാഹം നടന്നതെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.

സംഭവത്തില്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ശിശുസംരക്ഷണ ഓഫിസര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമിപിച്ചു.  ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 47 കാരനെതിരെയും ഇയാളുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ക്കെതിരെയും പൊലിസ്‍ അന്വേഷണം തുടങ്ങി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button