വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നു; നെഞ്ചിലും തലയിലും ആഞ്ഞടിച്ചു, ക്രൂരത വീഡിയോയിൽ; നാലുപേർ കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി റോഡിലിട്ട് തല്ലിക്കൊന്നു, ബാറിലെ തർക്കമെന്ന് വിവരം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുക്കോലയിലെ ബാറിലെ തര്‍ക്കത്തില്‍ സംഘര്‍ഷം. യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സുമന്‍ (38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ബാറിലിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അച്ചു, അനന്തു എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് യുവാവിനെ നിലത്തിട്ട് ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം നടന്നത്.

വിഴിഞ്ഞം മുക്കോലയിലെ ഒരു ബാറില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷാന്‍ എന്ന യുവാവും ബാറിലെത്തിയ ചില ചെറുപ്പക്കാരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഈ തര്‍ക്കത്തില്‍ സുമന്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് യുവാക്കള്‍ സുമനുനേരെ തിരിഞ്ഞു.മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുമന്‍ ബാറില്‍ നിന്ന് ഇറങ്ങിയോടി.

പിന്നാലെ അച്ചുവും അനന്തുവും സുമനെ പിന്തുടര്‍ന്നെത്തി നടുറോഡിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവാവിനെ റോഡിലുപേക്ഷിച്ച് സംഘം കടന്നുകളുകയും ചെയ്തു. ഇതുവഴി പോയ കാറിലെ ആളുകള്‍ ചേര്‍ന്ന് സുമനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തില്‍ അച്ചു, അനന്തു, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവാവിനെ മര്‍ദിക്കുന്നതും അവശനായതിന് ശേഷം ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. വിഴിഞ്ഞം സ്റ്റേഷന്‍ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കള്‍ ഏറ്റുമുട്ടുന്നത്. ഷാന്‍ എന്ന ചെറുപ്പക്കാരനുമായി ദൃശ്യങ്ങളിലുള്ള ചെറുപ്പക്കാര്‍ ബാറില്‍ വെച്ച് തര്‍ക്കമുണ്ടായി. ഇതില്‍ ഇടപെട്ടയാളാണ് കൊല്ലപ്പെട്ട സുമനെന്നാണ് പൊലീസ് പറയുന്നത്.

ബാറില്‍ നിന്ന് തന്നെ സംഘം സുമനെതിരെ തിരിയുകയും ഇറങ്ങി പുറത്തേക്കോടിയ സുമനെ പിന്തുടര്‍ന്ന് സഹോദരങ്ങളായ യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നതല്ലാതെ ആക്രമണത്തെ തടയാന്‍ ശ്രമിച്ചില്ല. അവശനിലയിലായ സുമനെ വീണ്ടും യുവാക്കള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതിക്രൂരമായാണ് യുവാവിനെ സംഘം മര്‍ദ്ദിക്കുന്നത്. നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. റോഡില്‍ കൂടി കടന്നു പോയ കാറിലെ ആളാണ് വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ മുഖം ചതച്ചരക്കുന്നതിനിടെ ‘വീഡിയോ എട്രാ, വീഡിയോ എട്രാ…’എന്ന് മര്‍ദിക്കുന്നവരില്‍ ഒരാള്‍ കൂടെ നില്‍ക്കുന്നവരോട് ആവശ്യപ്പെടുന്നതും കാണാം.

റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പ്രതികളെല്ലാം മദ്യലഹരിയിലായതിനാല്‍ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

A 38-year-old man named Suman was brutally beaten to death in Vizhinjam following a dispute at a bar during Vishu celebrations. The assailants reportedly kicked him in the chest and head and strangled him, while shouting to record the act on video. Four suspects, including Achu S. Babu and Surajith, have been taken into custody. Police have recovered shocking mobile and CCTV footage of the incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News