തിരുവനന്തപുരം: വിഴിഞ്ഞത്ത് അര്‍ച്ചന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്. ഗാര്‍ഹിക പീഡനത്തിലും ആത്മഹത്യ പ്രേരണക്കുമാണ് അറസ്റ്റ്. സുരേഷിന്റെ നിരന്തരമായി പീഡനത്തെ തുടര്‍ന്നാണ് അര്‍ച്ചനെ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News