തിരുവനന്തപുരം: വിതുരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആറ്റില്‍ കുളിക്കാനെത്തിയ സംഘത്തിനെ ചൊല്ലി സംഘര്‍ഷം. റിസോര്‍ട്ടില്‍ താമസിക്കാനെത്തിയവര്‍ നഗ്‌നരായി ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് പ്രശ്നത്തിടയാക്കിയത്. ഇക്കാര്യം നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെത്തിയ ആളുകളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ റിസോര്‍ട്ടുടമയും ഭാര്യയും നാട്ടുകാര്‍ക്കെതിരെ രംഗത്തെത്തി. ആറ്റിന്‍കരയില്‍ സിസിടിവി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും റിസോര്‍ട്ടുടമയുമായി പല പ്രശ്നങ്ങളും നേരത്തെയും ഉണ്ടായിരുന്നു.
ഇതിനിടെയാണ് മദ്യപിച്ച ശേഷം റിസോര്‍ട്ടിലെ താമസക്കാര്‍ കുളിക്കാനിറങ്ങിയത്. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അടക്കം 4 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.