24.6 C
Kottayam
Monday, June 8, 2026

മകളുടെ മൃതശരീരം തോളിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്റര്‍; വീഡിയോ

Must read

റായ്പുര്‍: ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍ പിതാവ് ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. വെള്ളിയാഴ്ച ലഖാന്‍പുര്‍ ജില്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മരിച്ച ബാലികയെ അച്ഛന്‍ ഈശ്വര്‍ ദാസ് വീട്ടിലേക്ക് കാല്‍നടയായി ചുമന്നുകൊണ്ടു പോവുകയായിരുന്നു.

‘കുട്ടിയുടെ ഓക്‌സിജന്‍ നില വളരെ താഴ്ന്ന നിലയില്‍ ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചുമയുമുണ്ടായിരുന്നു. ആവശ്യമായ ചികിത്സ ഒരുക്കിയെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളായി. രാവിലെ 7.30നാണ് ബാലിക അന്തരിച്ചത്. ശവപ്പെട്ടി ഉടനെയെത്തുമെന്ന് ഞങ്ങള്‍ വീട്ടുകാരോട് പറഞ്ഞു. 9.20ഓടെ ശവപ്പെട്ടി എത്തി, എന്നാല്‍ അപ്പോഴേക്കും അവര്‍ മൃതദേഹവുമായി പോയിരുന്നു-‘ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ.വിനോദ് ഭാര്‍ഗവ് പറഞ്ഞു.

ഏകദേശം 10 കിലോമീറ്റര്‍ ദൂരം നടന്നു വീട്ടിലെത്തിയ ഈശ്വര്‍ ദാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ചതോടെ ആരോഗ്യമന്ത്രി ടി.എസ്.സിങ് ദിയോ നടപടികള്‍ക്ക് ഉത്തരവിടുകയായിരുന്നു. ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളുകള്‍ വാഹനം എത്തുന്നത് വരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കണമായിരുന്നു. ഇത്തരമൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു’- മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week