36.9 C
Kottayam
Thursday, May 2, 2024

Vishu Bumper : വിഷു ബമ്പറടിച്ചത് തിരുവനന്തപുരത്ത് ’10 കോടി സമ്മാനം’ കടല്‍ കടന്നതായി സംശയം

Must read

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പത്തുകോടിയുടെ വിഷു ബന്പര്‍ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. HB 727990 എന്ന നന്പറിനാണ് ബന്പര്‍. കിഴക്കേകോട്ടയിലെ ചൈതന്യ ലക്കി സെന്റര്‍ എന്ന ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് 10 കോടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ ദന്പതികളായ രംഗനും ജസീന്തയുമാണ് ടിക്കറ്റ് വിറ്റത് .ടിക്കറ്റ് വാങ്ങിയ ആളെ കണ്ടെത്താനായിട്ടില്ല. വിദേശത്തേക്കോ മറ്റോ പോയയാള്‍ക്കാണോ ടിക്കറ്റ് വിറ്റത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

അതേ സമയം ഏജന്റിന് ബമ്പര്‍ അടിക്കുന്നത് ആദ്യം ആണ് മുമ്പ് വീക്കിലി നറുക്കെടുപ്പുകളില്‍ ഒന്നാം സമ്മാനം ഏജന്‍സിക്ക് കിട്ടിയിട്ടുണ്ട്. ആര്‍ക്കാണ് ലഭിച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് എജന്‍സിയും. ചേര്‍ത്തലയില്‍ ജയാനന്ദ ഭട്ട് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാമസമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നന്പര്‍ 1B 117539.

ഇന്ന് രണ്ട് മണിയോടെയാണ് ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. കൂടാതെ 500 മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week