കൊച്ചി: കൊച്ചിയില്‍ ‘വെര്‍ച്വല്‍ അറസ്റ്റി’ന്റെ പേരില്‍ രണ്ട് കോടി 80 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയായ ഉഷാകുമാരി എന്ന 59-കാരിയാണ് കബളിക്കപ്പെട്ടത്.
കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളിവായി നല്‍കിയായിരുന്നു തട്ടിപ്പ്.
പിഴയൊടുക്കിയാല്‍ നടപടികള്‍ അവസാനിക്കുമെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് താന്‍ കബളിക്കപ്പെട്ടുവെന്ന് മനസ്സിലായ ഉഷാകുമാരി പരാതി നൽകി. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


