23.8 C
Kottayam
Monday, March 27, 2023

ഐസിസി ട്വന്റി20 ടീമിൽ കോലി, സൂര്യ, പാണ്ഡ്യ; പാക്കിസ്ഥാൻ ക്യാപ്റ്റന് ഇടമില്

Must read

ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലി. ലോകോത്തര താരങ്ങൾ അണി നിരക്കുന്ന ടീമിൽ കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇടംപിടിച്ചു. 2022 ട്വന്റി20 ലോകകപ്പിലെ ബാറ്റിങ് പ്രകടനമാണ് കോലിയെ ടീമിലെത്തിച്ചത്.

അതേസമയം മോശം പ്രകടനങ്ങളുടെ പേരിൽ പഴി കേൾക്കുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന് ഐസിസിയുടെ ടീമിൽ ഇടം നേടാനായില്ല. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ബാബറിനു തിരിച്ചടിയായത്. ഇംഗ്ലണ്ടിനെ ലോകചാംപ്യൻമാരാക്കിയ ജോസ് ബട്‍ലറാണ് ഐസിസി ടീമിന്റെ ക്യാപ്റ്റൻ.

ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാക്ക് ഓപ്പണർ മുഹമ്മദ് റിസ്‍വാനും ടീമിലുണ്ട്. പത്ത് അർധ സെഞ്ചറികളാണ് കഴിഞ്ഞ വർഷം റിസ്‍വാൻ ട്വന്റി20യിൽനിന്ന് നേടിയത്. പാക്ക് പേസർ ഹാരിസ് റൗഫും ടീമിലെത്തി.

2022ലെ ഐസിസി ട്വന്റി20 ടീം– ജോസ് ബട്‍ലർ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മുഹമ്മദ് റിസ്‍‌വാൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഗ്ലെൻ ഫിലിപ്സ്, സികന്ദർ റാസ, ഹാർദിക് പാണ്ഡ്യ, സാം കറൻ, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ്വ ലിറ്റിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

More articles

Popular this week