24.9 C
Kottayam
Saturday, June 6, 2026

ആരെയും ആശ്രയിക്കാതെ ജീവിക്കുകയാണെങ്കില്‍ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും; മേതില്‍ ദേവിക

Must read

കൊച്ചി:നൃത്ത അദ്ധ്യാപിക, ഇന്‍ഫ്‌ലുവെന്‍സര്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയിട്ടുള്ള ആളാണ് മേതില്‍ ദേവിക. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് താരം. ദേവികയോട് എന്നും ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികള്‍ക്ക്. നടന്‍ മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോള്‍ കൃത്യമായ മറുപടി നല്‍കിയാണ് ദേവിക മുന്നോട്ട് പോയത്.

- Advertisement -

ഇപ്പോഴിതാ ആരെയും ആശ്രയിക്കാതെ ജീവിക്കുകയാണെങ്കില്‍ ജീവിതത്തില്‍ വിജയിക്കാന്‍ ആര്‍ക്കും സാധിക്കുമെന്ന് പറയുകയാണ് മേതില്‍ ദേവിക. എങ്ങനെയാണ് ഒരാള്‍ക്ക് ജീവിത വിജയം നേടാനാവുക എന്ന ചോദ്യത്തോട് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

- Advertisement -

‘ജീവിതത്തില്‍ ഒരാളെയും ആശ്രയിക്കാതിരിക്കുക. സാമ്പത്തികമായിട്ടും ശാരീരികമായിട്ടും. കൂടാതെ ഇമോഷണലിയും അങ്ങനെ നില്‍ക്കാന്‍ സാധിച്ചാല്‍ നമുക്ക് ജീവിതത്തില്‍ വിജയിക്കാം. അല്ലാതെ ഇതില്‍ ഏതെങ്കിലും ഒന്ന് പോയി കഴിഞ്ഞാല്‍ പിന്നെ പണിയാകും.

- Advertisement -

‘സ്ത്രീയായാലും പുരുഷനായാലും ഫിനാന്‍ഷ്യലി സ്‌റ്റെബിളാവുക എന്നതാണ്. സാമ്പത്തികമായി ഒരു നല്ല നിലയില്‍ എത്തിയാല്‍ നമ്മള്‍ ഏറെക്കുറെ വിജയിക്കും. അതിനൊപ്പം നമ്മുടെ സന്തോഷം നമ്മള്‍ തന്നെ കണ്ടെത്തുക. നമുക്ക് നമ്മളോട് തന്നെ മതിപ്പ് തോന്നും. ഇമോഷണലി നമ്മളെ പിന്തുണയ്ക്കാന്‍ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തണം,’

‘കലകളിലൂടെയോ കുക്കിങ്ങിലൂടെയോ എങ്ങനെയും അതാണ്. പേരും പ്രശ്‌സതിയുമൊക്കെ വരുന്നത് പിന്നീടാണ്. ഒരാളെ ആശ്രയിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ സന്തോഷം ഒരിക്കലും മറ്റൊരാളുടെ കൈയ്യിലാവരുത്. കണ്ണാടിയില്‍ നോക്കി നമ്മള്‍ ഹാപ്പിയാണോ എന്ന് നമ്മള്‍ തന്നെ ഉറപ്പ് വരുത്തണം’ എന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week