രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാമത് ജൻമദിനത്തിൽ ലോകമെമ്പാടും ആയിരക്കണക്കിന് പരിപാടികളാണ് നടന്നത്. എന്നാൽ ഉത്തർ പ്രദേശിൽ നടന്ന ഒരു ഗാന്ധി ദിനാചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിയ്ക്കുന്നത്.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ സമാജ് വാദി പാർട്ടി നേതാവ് ഫിറോസ് ഖാനും അണിയുമാണ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ‘കരഞ്ഞു, തകർക്കുന്നത്.യു.പിയിലെ ഒരു മാധ്യ പ്രവർത്തകൻ പങ്കുവെച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ബാപ്പുജി ഞങ്ങൾക്ക് സ്വാതന്ത്രം നേടിത്തന്ന ശേഷം അനാഥരാക്കി പോയല്ലോ എന്നാണ് പരിവേദനം
എന്ത് പ്രഹസനമാണ് സജീ… എന്ന കുമ്പളങ്ങി നൈറ്റിലെ വാക്കുകളോടെ നിരവധി പേർ വീഡിയോ ഫേസ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്…