ഇത്തവണത്തെ അധ്യായന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പുതുമയുള്ള ഒന്നാണ്. സ്‌കൂള്‍ തുറക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച ഇന്ന് ഒന്നാം ക്ലാസുകാര്‍ക്ക് ക്ലാസെടുത്ത് താരമായിരിക്കുകയാണ് കോഴിക്കോട്ടുക്കാരി സായി ശ്വേത എന്ന ടീച്ചര്‍.
കഴിഞ്ഞ വര്‍ഷം അധ്യാപികയായി ജോലിക്ക് കയറിയ ടീച്ചര്‍ ആദ്യമായാണ് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത്. മുന്‍പ് രണ്ടാം ക്ലാസിലെ കുട്ടികള്‍ക്കായിരുന്നു സ്‌കൂളില്‍ ക്ലാസെടുത്തിരുന്നത്
വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ടീച്ചറുടെ പൂച്ച കഥയാണ് ആദ്യ ദിവസം വൈറലായിരിക്കുന്നത്. ഒന്നാം ക്ലാസിലെ പിള്ളേരെ കൂടാതെ ട്രോളന്‍മാരും ടീച്ചറുടെ ക്ലാസിലിരുന്നതാണ് പണി പറ്റിച്ചത്. തങ്കു പൂച്ചയുടെ കഥാ രംഗങ്ങള്‍ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വീട്ടിലെ ബി.ടെക്ക് മാമന്‍ കൊച്ചുടിവി ഒഴിവാക്കി ടീച്ചറുടെ ക്ലാസിലിരിക്കുന്നതും ടീച്ചറുടെ കൂടെ ക്ലാസ് പഠിക്കുന്നതുമാണ് ഓണ്‍ലൈനില്‍ ഹിറ്റായി മാറിയ പല ട്രോളുകളും.
അതെ സമയം ട്രോളന്‍മാരുടെ ട്രോളുകളോട് ടീച്ചര്‍ ഫേസ്ബുക്ക് വഴി നന്ദി അറിയിച്ചിട്ടുണ്ട്.
https://m.facebook.com/story.php?story_fbid=918431395295595&id=100013862289579
കോഴിക്കോട് ജില്ലയിലെ മുതുവട്ടൂര്‍ വി.വി എല്‍പി സ്‌കൂളിലെ അധ്യാപികയായ സായി ശ്വേതയെ ഒന്നാം ദിവസം ഒന്നാം ക്ലാസുകാരുടെ അധ്യാപികയായി ചുമതലയേല്‍പ്പിച്ചത് സാക്ഷാല്‍ വിദ്യാഭ്യാസ മന്ത്രി തന്നെയാണ്.
സായി ശ്വേത മുന്‍പ് അധ്യാപകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ തന്റെ പൂച്ച കഥ വീഡിയോയായി ചെയ്തിരുന്നു. അധ്യാപക കൂട്ടമെന്ന ബ്ലോഗില്‍ അത് പിന്നീട് പങ്കുവെക്കുകയും ചെയ്തു. ഇത് കണ്ട എസ്.സി.ആര്‍.ടി ഉദ്യോഗസ്ഥരാണ് ക്ലാസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്.