27.7 C
Kottayam
Thursday, June 18, 2026

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ ‘ഫയർ ഹെയർകട്ട്’; ട്രെൻഡി മുടിവെട്ടിനിടെ തീ ആളിപ്പടർന്നു,തലയിലും മുഖത്തും ഗുരുതര പൊള്ളല്‍

Must read

വൽസാദ്: സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ‘ഫയർ ഹെയർകട്ട്’ അനുകരിച്ച് നടത്തിയ പരീക്ഷണത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ട്രെൻഡിങ് രീതിയിൽ മുടി മുറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുജറാത്ത് വൽസാദ് ജില്ലയിലെ വാപി പട്ടണത്തിലെ ഒരു ബാർബർ ഷോപ്പിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മുടിവെട്ടുന്നതിനിടയിൽ യുവാവിന്റെ തലയിലും മുഖത്തും തീപിടിക്കുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 18 കാരനെ പിന്നീട് വൽസാദിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീ കൊണ്ട് മുടിവെട്ടാൻ ശ്രമിച്ചയാളുടെ മൊഴി രേഖപ്പെടുത്തിയതായി വാപി പൊലീസ് പറഞ്ഞു.

- Advertisement -

മുടി വെട്ടിയതിനു ശേഷം തീ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന രീതിയാണ് ഫയർ ഹെയർകട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. സോഷ്യൽമീഡിയയിൽ ഇങ്ങനെ തീ കൊണ്ട് മുടി സെറ്റ് ചെയ്യുന്ന നിരവധി വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമാന ഹെയർകട്ട് പരീക്ഷിക്കുന്നതിനിടയിലാണ് പതിനെട്ടുവയസ്സുള്ള യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്.

- Advertisement -

ഇന്നലെയായിരുന്നു സംഭവം. മുടി വെട്ടിയതിനു ശേഷം മുഖത്ത് ടൗവൽ വെച്ച് മറച്ച് തലയിൽ മുടിയിൽ തീ കൊടുത്ത് സെറ്റ് ചെയ്യുന്നതാണ് രീതി. എന്നാൽ, തീപെട്ടി ഉപയോഗിച്ച് മുടി കത്തിച്ച ശേഷം ബാർബർ ഉദ്ദേശിച്ച രീതിയിൽ തീ നിയന്ത്രിക്കാനായില്ല. മുടിയിൽ നിന്നും തലയിലേക്കും മുഖത്തും തീപടർന്നതോടെ യുവാവ് ഇറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുടിയിൽ ഉപയോഗിച്ചിരുന്ന കെമിക്കൽ കാരണമാണ് തീപടർന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. യുവാവിന്റെ ശരീത്തിന്റെ മുകൾഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുടിയിൽ തേക്കാൻ ഉപയോഗിച്ചത് എന്ത് രാസവസ്തുവാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയത്ത് എബോളയെന്ന് സംശയം;മെഡിക്കൽ കോളേജിൽ 52കാരി നിരീക്ഷണത്തിൽ

കോട്ടയം: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട...

പശ്ചിമേഷ്യയിൽ വീണ്ടു സമാധാനത്തിൻ്റെ പുലരിയിലേക്ക്; കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും

വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ...

ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി. കീഴുന്ന സ്വദേശികളായ സി പി അര്‍ജുന്‍ (20), കെ വി റിവിത്ത് (32),...

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

Popular this week