25.7 C
Kottayam
Tuesday, May 21, 2024

55-ാം പിറന്നാളിൽ തോക്ക് ചൂണ്ടി ദിലീപ്; വെെറലായി ബാന്ദ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Must read

കൊച്ചി:ദിലീപിന്റെ 55-ാം പിറന്നാൾ ദിനത്തിൽ ‘ബാന്ദ്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ബാന്ദ്ര.’ രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദീലിപും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ വെെറലായി കഴിഞ്ഞു. അണ്ടർവേൾഡ് ഡോണായാണ് ദിലീപ് എത്തുന്നത്. തോക്കും സിഗരറ്റുമായി മാസ് ലുക്കിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിൽ തമന്നയാണ് നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ദീലിപിന്റെ കരിയറിലെ 147 -ാം ചിത്രമാണ് ബാന്ദ്ര. കേശു ഈ വീടിന്റെ നാഥനാണ് ദീലിപിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം.

ബാന്ദ്രയിൽ ഈശ്വരി റാവൂ, വി ടി വി ഗണേഷ്, ദിനോ മോറിയ, സിദ്ദീഖ്, ലെന, കലാഭവൻ ഷാജോൺ, ആര്യൻ സന്തോഷ്, തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week