EntertainmentNews

‘ചരിത്ര പുസ്തകത്തില്‍ കുട്ടിത്തം മാറിയിട്ടില്ലാത്ത പെണ്‍കുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകള്‍ ഉണ്ടാകുമോ’; വൈറല്‍ കുറിപ്പ്

‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകത്തിലൂടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം എന്ന പേരില്‍ പുറത്തുവിട്ട ചിത്രത്തിന്റെ അധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് രചയിതാവും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് വെളിപ്പെടുത്തി രംഗത്ത് വന്നു.

ചിത്രത്തില്‍ കാണുന്നത് വാരിയംകുന്നന്‍ തന്നെ ആകണമെന്ന് ഉറപ്പില്ലെന്ന് അബ്ബാസ് പനയ്ക്കലും മലബാര്‍ കലാപം ഇത്ര ആര്‍പ്പുവിളികളോടെ കൊട്ടിഘോഷിക്കപ്പെടേണ്ടുന്ന ഒന്നാണോയെന്ന് ചോദ്യമുന്നയിച്ച് അഡ്വ. എ ജയശങ്കറും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വാരിയംകുന്നനെ മഹത്വവത്കരിക്കുന്ന രീതിയെ വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

മാപ്പിള ലഹളയുടെ വീര സഹസിക ചരിത്ര പുസ്തകത്തില്‍ കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകള്‍ ഉണ്ടാകുമോയെന്ന് നിഷ പി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. വീട്ടില്‍ ഉള്ള ആണുങ്ങള്‍ എല്ലാത്തിനേം കണ്മുന്നില്‍ വെട്ടി ഇട്ടു തട്ടം ഇടുവിച്ചു മതം മാറ്റി കൊണ്ട് നടന്നു ബലാത്സംഗം ചെയ്തു ജീവച്ഛവം ആക്കി മാറ്റി ഒരു പൊലീസുകാരന്റെ കരുണയില്‍ രക്ഷപെട്ട ഒരു ഹിന്ദു പെണ്‍കുട്ടിയുടെ കഥ വാരിയംകുന്നന്‍ മുഹമ്മദ് ഹാജിയുടെ പുസ്തകത്തില്‍ ഉണ്ടാകുമോയെന്ന് കുറിപ്പില്‍ ചോദിക്കുന്നു.

വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓരോ തവണയും മാറ്റിയും മറച്ചും വരച്ചുണ്ടാക്കി കൊണ്ട് വരുന്ന വാരിയന്‍ കുന്നതു മുഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ ടൈംലൈന്‍ ലൂടെ കടന്നു പോകുമ്പോഴും ഓര്‍മ വരുന്നത് കൃഷ്ണ പ്രിയ എഴുതി ഇട്ടു പോയ നെഞ്ച് പൊള്ളിക്കുന്ന ഒരു പോസ്റ്റാണ്. മാപ്പിള ലഹളയുടെ വീര സഹസിക ചരിത്ര പുസ്തകത്തില്‍ കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ ആറാഴ്ച നീണ്ട നിലവിളിയുടെ കഥകള്‍ ഉണ്ടോ ആവോ.

വീട്ടില്‍ ഉള്ള ആണുങ്ങള്‍ എല്ലാത്തിനേം കണ്മുന്നില്‍ വെട്ടി ഇട്ടു തട്ടം ഇടുവിച്ചു മതം മാറ്റി കൊണ്ട് നടന്നു ബലാത്സംഗം ചെയ്തു ജീവച്ഛവം ആക്കി മാറ്റി ഒരു പൊലീസുകാരന്റെ കരുണയില്‍ രക്ഷപെട്ട ഒരു ഹിന്ദു പെണ്‍കുട്ടിയുടെ കഥ. ഭര്‍ത്താവിനെയും ബന്ധുക്കളെയും കെട്ടി ഇട്ടു കണ്ണുകള്‍ ബലമായി തുറപ്പിച്ചു ആ വീട്ടിലെ സ്ത്രീകളെ മതിയാവോളം പീഡിപ്പിച്ച പുണ്യ കഥ.

അന്ന് മദാമ്മക് പരാതി കത്തെഴുതിയ സ്ത്രീകള്‍,, രക്ഷിക്കൂ എന്നല്ല മരിക്കുന്നില്ലല്ലോ എന്നത്രെ എഴുതി ചേര്‍ത്തത്. ഒന്നല്ല, രണ്ടല്ല ആയിരകണക്കിന് സ്ത്രീകളുടെ ശരീരത്തിന്റെ കണക്കുകള്‍ ആണ്. വര്‍ഗീയത വീഴ്ത്തി എന്നവകാശപ്പെടുന്ന കേരളത്തില്‍ മലയാള ഭാഷയില്‍, അംബേദ്ധ്ക്കറും ഗാന്ധിജിയും എഴുതി വെച്ച ചരിത്ര സാക്ഷ്യത്തിന് മുകളില്‍, ഇന്നലെ മുളച്ച ഒരു മാപ്പ്‌ള ചരിത്രം രചിക്കുന്ന നാറുന്ന കാഴ്ച.

കേരളം കണ്ട ഏറ്റവും ക്രൂരനായ വര്‍ഗീയ വാദിയുടെ പല തന്തമാരില്‍ നിന്ന് പകര്‍ത്തി എടുത്ത മുഖമുള്ള പുസ്തകം മാറോടു അടക്കി പുഞ്ചിരിക്കുന്ന പൃഷ്ട്ടം താങ്ങി രാഷ്ട്രീയക്കാരുടെ കാഴ്ച. ഈ രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയം വെറുറച്ചു പടരുന്നത് കര്‍മത്തിന്റെ ഫലമാണ് എതിര്‍ത്തു കൂവുന്ന നീര്‍ക്കോലികള്‍ എല്ലാം മൂലക്ക് ഒതുങ്ങുന്ന പരിഹാസ കാഴ്ചകള്‍ ആകുന്നത് പ്രകൃതിയുടെ നിയമം ആണ് ഇത്രയും അധഃപധിക്കാന്‍ കഴിയുന്ന ഒരു സമൂഹത്തെ സമ്പൂര്‍ണ സക്ഷരര്‍ എന്ന് വിളിക്കേണ്ട ഗതി കേട് നമുക്ക് മാത്രം ഇരിക്കട്ടെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button