KeralaNews

യൂണിഫോമിലും തുല്യത; ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കി കേരളത്തിലെ ഒരു സ്‌കൂള്‍

കൊച്ചി: ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കി കേരളത്തിലെ ഒരു സ്‌കൂള്‍. എറണാകുളത്തെ വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.ഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വ്വവും അവസരോചിതമായ ഇടപെടല്‍ മൂലമാണ് പെണ്‍കുട്ടികളുടെ ചലനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന യൂണിഫോം രീതി ഈ സ്‌കൂളില്‍ വേണ്ടെന്ന തീരുമാനം ഈ സ്‌കൂള്‍ എടുക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് അസൗകര്യപ്രദമായ യൂണിഫോം രീതികള്‍ കായികയിനങ്ങളില്‍ നിന്ന് ചിലരെയെങ്കിലും പിന്നോട്ടു വലിച്ചിരുന്നു. പാവാട പാറുമെന്ന പേടികൊണ്ട് കഴിവുള്ള ഒരു കുട്ടി പോലും അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനാവാതെ തഴയപ്പെടരുത്എന്ന ഒരൊറ്റ കാരണമാണ് സ്‌കൂളിനെയൊന്നാകെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

2019 വരെ പാവാടയായിരുന്നു പെണ്‍കുട്ടികളുടെ വേഷം എന്നാല്‍ ഇതേ വര്‍ഷത്തെ കായികമത്സരവും പെണ്‍കുട്ടികള്‍ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചത്. ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ത്രീഫോര്‍ത്തും ഷര്‍ട്ടുമാണ് ഇവിടെ വേഷം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker