28.4 C
Kottayam
Saturday, June 6, 2026

പോലീസ് സംഘത്തിന് നേരെ ആക്രമണം;വെെറൽ ഡാൻസറും എഡിറ്ററും അ‌റസ്റ്റിൽ

Must read

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട്  പേർ അറസ്റ്റിൽ. രാത്രിയിലാണ് സിഐക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.

ഇന്നലെ രാത്രിയാണ് തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സനൂപ് സിനിമാ മേഖലയിൽ അഭിനയിക്കുന്ന ആളാണ്. കൂടാതെ സമൂഹമാധ്യമങ്ങളിൽ, ഇൻസ്റ്റ​ഗ്രാമിലടക്കം നിരവധി ഫോളേവേഴ്സ് ഉള്ള ആളാണ്. രാഹുൽ രാജ് വീഡിയോ എഡിറ്ററാണ്. ഇവർ ഇന്നലെ ഫോർട്ട് കൊച്ചിയിലെ സിനിമാ ഷൂട്ടിം​ഗിന് ശേഷം ഇവർ നോർത്ത് പൊലീസ് സ്റ്റേഷൻ സമീപത്ത് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്തു.

പൊലീസെത്തി ചോദിച്ചപ്പോൾ പൊലീസിനോട് തട്ടിക്കയറുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഹാജരാക്കാൻ വിസമ്മതിച്ചു. പിന്നീട് നോർത്ത് സിഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ ലഹരി ഉപയോ​ഗിച്ചിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. എന്നാൽ ഇവരുടെ കയ്യിൽ നിന്ന് ലഹരി വസ്തുക്കൾ ഒന്നും പിടികൂടിയിട്ടില്ല. ഇവരെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week