KeralaNews

വിപിന്‍ ചന്ദ് അനുസ്മരണം

തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അനുസ്മരണം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും. വിപിന്‍ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.പി റെജി, എം.ജി സര്‍വ്വകലാശാല ജേര്‍ണലിസം വിഭാഗം പ്രിന്‍സിപ്പല്‍ ഡോ.ലിജിമോള്‍ ജേക്കബ്ബ് ,വിപിന്‍ ചന്ദിന്റെ സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുക്കും.

കൊവിടാനന്തരം ന്യുമോണിയ ബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആണ് മരണപ്പെട്ടത്. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ പരിപാടി ഗൂഗിള്‍ മീറ്റില്‍ http://meet.google.com/qnn-zrbs-sto ഈ ലിങ്കില്‍ ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button