നമ്മള്‍ തല്ലിക്കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്; ഹരീഷ് പേരടി

റാപ്പര്‍ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക. പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുമെന്ന് തന്റെ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍..

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്യം ഇനിയും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയപ്പെട്ടിട്ടില്ല… അതുകൊണ്ടാണ് ലൈംഗീക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ… സ്വാതന്ത്ര്യത്തിന്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോള്‍ സെക്സിന്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ ടൂ.. ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്യലംഘനവും കള്ളനെ ആള്‍ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്..

ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്… വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരളം ഇളവുകള്‍ ഉണ്ട് എന്നത് മറ്റൊരു സത്യം…വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങള്‍ നിയമപരമായി നേരിടുക..

പക്ഷെ അവരുടെ പാട്ടുകള്‍ ഞങ്ങള്‍ കേട്ടുകൊണ്ടേയിരിക്കും… കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ആദ്യ ഭാര്യയെ നിലനിര്‍ത്തി രണ്ടാം കല്യാണം കഴിച്ചു പുരോഗമനവാദിയായ വയലാറിന്റെ പാട്ട് കേള്‍ക്കുന്നതുപോലെ …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News