28.4 C
Kottayam
Saturday, June 6, 2026

വയനാട്ടിലെ വി.ഐ.പി സന്ദർശനം; രക്ഷാദൗത്യം വൈകുന്നുവെന്ന് പരാതി, സൈന്യവുമായി തർക്കം

Must read

മേപ്പാടി: വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ വി.ഐ.പി സന്ദര്‍ശനത്തിനെതിരേ പരാതി. വി.ഐ.പികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് നാട്ടുകാരുടെയും ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടേയും പരാതി. ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നവരെ തടയുന്നുവെന്നും റോഡ് ബ്ലോക്കാകുന്നതുമൂലം രക്ഷാദൗത്യം വൈകുന്നുവെന്നുമാണ് ആരോപണം. എം.പിമാരും എം.എല്‍.എ മാരും മറ്റ് ജനപ്രതിനിധികളുമടക്കം നിരവധിയാളുകള്‍ ദുരന്തപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്.

സൈന്യം തടയുന്നത് വകവെക്കാതെ രണ്ട് തവണ ബെയ്‌ലി പാലത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ പോലീസും സൈന്യവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെയും സമാനമായ സാഹചര്യമുണ്ടായി. സൈന്യത്തിന്റെ നിര്‍ദേശം വകവെക്കാതെ ബെയ്‌ലി പാലത്തില്‍ ഓടിച്ചുകയറ്റിയ വാഹനവും രാഹുല്‍ ഗാന്ധിയുടെ വാഹനവും മുഖാമുഖം വന്നു. അതോടെ ബ്ലോക്കായി.

വി.ഐ.പി സന്ദര്‍ശനത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കാനാകുന്നില്ലെന്നതാണ് പ്രധാനമായും ഉയരുന്ന പരാതി. ആവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയുന്ന സ്ഥിതിയുമുണ്ട്. വി.ഐ.പികള്‍ സ്ഥലം സന്ദര്‍ശിക്കുന്ന വേളയില്‍ രക്ഷാപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിടാനാകില്ലെന്ന് അറിയിച്ചതോടെ തര്‍ക്കമുണ്ടായി. ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week