ന്യൂഡൽഹി:ഗൽവാൻ സംഘർഷത്തിനു ശേഷം ഇന്ത്യ–ചൈന പ്രതിരോധ മന്ത്രിമാർ ആദ്യമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ചൈനയ്ക്ക് കർശന നിർദേശം നൽകി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കിയെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.
നിയമന്ത്രണ രേഖയിൽ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഉഭയകക്ഷി കരാറുകൾ പ്രകാരം പ്രശ്നപരിഹാരം ഉണ്ടാകണം. പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് അതിർത്തിയിലെ പിന്മാറ്റം യുക്തിസഹമായി തുടരുമെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഷാങ്‌ഹായ് ഉച്ചകോടിയുടെ ഭാഗമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്‌ഫു ഇന്ത്യയിൽ എത്തിയത്.
ഇതിന് മുൻപ് സൈനിക തലത്തിൽ 18 തവണ ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ ഫലമായി ഗൽവാൻ, ലഡാക്ക്, പാംഗോങ് എന്നിവിടങ്ങളിൽ സംഘർഷ സാധ്യത ഇല്ലാതാക്കി. ചൈന വ്യാപകമായി സ്ഥലം കയ്യേറിയ ഡെംചോങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്.