24.2 C
Kottayam
Sunday, June 7, 2026

മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നത് ഒഴിവാക്കണം; ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി വിനോദ് കാംബ്ലി; ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ് ആശുപത്രി വിട്ടു

Must read

മുംബൈ: രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. വൈകീട്ട് നാലുമണിയോടെയാണ് ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ വിനോദ് കാംബ്ലി ആശുപത്രി വിട്ടത്. പുതുവത്സരാശംസകള്‍ നേര്‍ന്ന കാബ്ലി മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

52 കാരനായ ബാറ്ററെ തുടക്കത്തില്‍ കടുത്ത മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഈ ആഴ്ച ആദ്യം കാംബ്ലിക്ക് പനി ബാധിച്ചിരുന്നു.

- Advertisement -

തുടര്‍ന്ന് ചൊവ്വാഴ്ച ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. അതിനിടെ, രോഗം ഭേദമായതോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വച്ച് ചക്ക് ദേ ഗാനത്തിന് ആശുപത്രിയില്‍ ചുവടുവയ്ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

- Advertisement -

മദ്യവും മയക്കുമരുന്നും ഒരാളുടെ ജീവിതം നശിപ്പിക്കുമെന്നും അതിന്റെ ഉപയോഗം ഒഴിവാക്കണമെന്ന് ജനങ്ങളോട് കാംബ്ലി അഭ്യര്‍ത്ഥിച്ചു. ആരോഗ്യനില ഉടന്‍ വീണ്ടെടുക്കുമെന്നും മുന്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

- Advertisement -

ഒന്‍പത് വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ചറി ഉള്‍പ്പെടെ 4 സെഞ്ചറി നേടി. ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന്റെ ഉടമയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week