24.1 C
Kottayam
Sunday, June 7, 2026

ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ താരത്തിൻ്റെ ചരിത്ര നേട്ടം ; 907 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം; ആര്‍ അശ്വിനെ പിന്നിലാക്കി ജസ്പ്രീത് ബുംറ

Must read

ദുബായ്: പുതുവര്‍ഷത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ഐസിസി റാങ്കിങ്ങില്‍ ബൗളിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനോടെപ്പം ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയിന്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് പുതുവര്‍ഷാരംഭദിനത്തില്‍ ബുംറ സ്വന്തം പേരില്‍ എഴുതിയത്. 907 റേറ്റിങ് പോയിന്റാണ് ബുംറ നേടിയത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് ബുംറയുടെ പോയിന്റ് ഉയര്‍ത്തിയത്.

നാലു മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് നേടിയ ബുംറ പരമ്പരയിലെ മികച്ച ബൗളറാണ്. 904 പോയിന്റ് കരസ്ഥമാക്കിയ രവിചന്ദ്രന്‍ അശ്വിനെയാണ് 907 റേറ്റിങ് പോയിന്റ് നേടി ബുംറ മറികടന്നത്. റേറ്റിങ് പോയിന്റുകളുടെ റെക്കോഡില്‍ ഇംഗ്ലണ്ട് താരം ഡെറക് അണ്ടര്‍വുഡിനൊപ്പം 17-ാം സ്ഥാനത്താണ് ബുംറ.

- Advertisement -

ബൗളിങില്‍ രണ്ടാമത് ഓസ്ട്രേലിയന്‍ താരം ജോഷ് ഹെയ്സല്‍ വുഡ് ആണ്. ഓസിസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ബൗളിങില്‍ സ്ഥാനം മെച്ചപ്പെടുത്തി. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കമ്മിന്‍സ്. ഓള്‍ റൗണ്ടര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും കമ്മിന്‍സിന് കഴിഞ്ഞു.

- Advertisement -

ദക്ഷിണാഫ്രിക്കന്‍ താരം ജാന്‍സന്‍ റേറ്റിങില്‍ 800 പോയിന്റ് നേടി. ഇതാദ്യമായണ് ജാന്‍സണ്‍ റേറ്റിങ് പോയിന്റ് 800ലെത്തുന്നത്. ആദ്യപത്തില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുമുണ്ട്.

ബാറ്റിങില്‍ 895 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് ഹാരി ബ്രൂക്കും മൂന്നാമ്ത് കെയ്ന്‍ വില്യംസനുമാണ്. ടീമുകളില്‍ സൗത്ത് ആഫ്രിക്കയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും മൂന്നാമത് ഇന്ത്യയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week