24.2 C
Kottayam
Thursday, December 5, 2024

വിലക്ക് മറികടന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഒളിംപിക് വില്ലേജില്‍; വിനേഷ് ഫോഗോട്ട് ഹൈ കോടതിയില്‍

Must read

പാരീസ്: ഗുസ്തി ഫെഡറേഷനും, പ്രസിഡന്റ് സഞ്ജയ് സിംഗിനും എതിരെ ആരോപണവും ആയി വിനേഷ് ഫോഗോട്ട് ഡൽഹി ഹൈക്കോടതിയില്‍. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് ഒളിംപിക്‌സ് ഗ്രാമത്തില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് ആരോപണം. വിനേഷ് ഫോഗോട്ടിന് വേണ്ടി  ഹൈക്കോടതിയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ആരോപണം ഉന്നയിച്ചത്.

ഗുസ്തി ഫെഡറേഷനില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ജ്രംഗ് പൂനിയ, വിനേഷ് ഫോഗോട്ട് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആരോപണം ഉന്നയിച്ചത്. 2023 ഡിസംറിലാണ് ഗുസ്തി ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തത്.

അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ‘ഗുഡ്ബൈ റസ്ലിങ്, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങള്‍ തകര്‍ന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. വിധി അനുകൂലമെങ്കില്‍ വിനേഷ് വെള്ളി മെഡല്‍ പങ്കിടും.

ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി ഒളിംപിക്‌സില്‍ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. ഭാരപരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയത്തോടെയായിരുന്നു നടപടി. ഗുസ്തി ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ മല്‍സരങ്ങളുടെ ആദ്യ ദിവസം രാവിലെ നടന്ന ഭാരപരിശോധനയില്‍ 49.9 കിലോ ആയിരുന്നു വിനേഷ് ഫോഗറ്റിന്റെ ഭാരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാങ്കേതികതകരാർ; ഷൊർണൂരിൽ വന്ദേഭാരത് എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി; ഇന്റർസിറ്റിയും വൈകുന്നു

ഷൊര്‍ണൂര്‍: കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്.ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിട്ടു. പ്രശ്‌നം...

ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല; നിരോധനമേർപ്പെടുത്താന്‍ അസമിലെ ബിജെപി സർക്കാർ

ദിസ്പൂർ : റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബുധനാഴ്ച അറിയിച്ചു. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി...

ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല ; രാജ്യത്ത് ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തകരാര്‍

മുംബൈ:  ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ സാങ്കേതിക തടസം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന്  ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ മുതൽ പരാതികൾ...

ഭാര്യ മരിച്ചാൽ എത്രനാൾ കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കാം?ഓണ്‍ലൈന്‍ സെര്‍ച്ച് പണിയായി;യുവാവ് കൊലക്കുറ്റത്തിന് കുടുങ്ങി

വാഷിംഗ്‌ടൺ: യുഎസിൽ നേപ്പാൾ സ്വദേശിനിയുടെ തിരോധാനത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. മംമ്‌‌ത കാഫ്‌ലെ ഭട്ട് (28) എന്ന യുവതിയെയാണ് കഴിഞ്ഞ അഞ്ച് മാസമായി കാണാതായത്. മംമ്‌തയെ ഭർത്താവ് നരേഷ് ഭട്ട് (33) കൊലപ്പെടുത്തി...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയെ തഹസില്‍ദാർ പദവിയിൽ നിന്നും മാറ്റി;പുതിയ നിയമനം കളക്ട്രേറ്റില്‍

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി...

Popular this week