26 C
Kottayam
Saturday, June 6, 2026

'ബിക്കിനി ഇട്ട് വരാമോയെന്നത് പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല, ജയസൂര്യ സൂത്രശാലിയായ കുറുക്കൻ'

Must read

കൊച്ചി:മിമിക്രിയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നടനാണ് ജയസൂര്യ. താരത്തിന്റെ സിനിമയോടുളള മോഹം ഇന്ന് കാണുന്ന ജയസൂര്യ എന്ന നടനിലേക്കെത്തിച്ചു. മലയാളത്തില്‍ ഇന്നും ഉയര്‍ന്ന താരമൂല്യമുള്ള നടനാണ് ജയസൂര്യ. നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പല മേഖലയിലും താരം തന്റെതായ വ്യക്തിമുദ്യ പതിപ്പിച്ചിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ അപരന്മാർ നഗരത്തിൽ എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ കയറിയ താരമാണ് ജയസൂര്യ.

തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു. പിന്നീട് തമാശ കഥാപാത്രങ്ങളും മാസ് ഹീറോയും ഒരുപോലെ ചെയ്ത് സിനിമയിൽ സജീവമായി. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് നടനായി താരം തിളങ്ങുന്നത്. മലയാളത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ജയസൂര്യ.

കത്തനാർ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ജയസൂര്യ. എന്താടാ സജിയാണ് അവസാനം റിലീസ് ചെയ്ത നടന്റെ സിനിമ. പബ്ലിക്കിലും അഭിമുഖങ്ങളിലും വരുമ്പോൾ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ സെലിബ്രിറ്റികൾ അതീവ ശ്രദ്ധ പുലർത്തണം. അല്ലാത്ത പക്ഷം വാവിട്ട് പറഞ്ഞുപോയ വാക്ക് പിന്നീട് വാളായി തലയ്ക്ക് മുകളിൽ വരും. അത്തരമൊരു അവസ്ഥയിലൂടെയാണ് നടൻ ജയസൂര്യ കടന്നുപോകുന്നത്.

അടുത്തിടെ ജയസൂര്യയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ച് ആയതുകൊണ്ട് ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം തെളിയുന്നത് വരെ പോരാടും എന്നുമായിരുന്നു ജയസൂര്യ വിവാദങ്ങളിൽ പ്രതികരിച്ച് നല്‍കിയ മറുപടി. പിന്നാലെ ഈ നടി കേസ് പിന്‍വലിക്കുകയാണെന്നും പറഞ്ഞിരുന്നു.

- Advertisement -

ഷൂട്ടിങ് സെറ്റിൽ വെച്ച് ജയസൂര്യ കടന്നുപിടിച്ചുവെന്നാണ് നടി ആരോപിച്ചത്. നടനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്ന സാഹചര്യത്തിൽ ജയസൂര്യയുടെ പഴയൊരു അഭിമുഖം സോഷ്യൽമീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ. ലോലിപോപ്പ് സിനിമയുടെ റിലീസ് സമയത്ത് പുറത്ത് വന്ന അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. അഭിമുഖത്തിൽ ജയസൂര്യയ്ക്കൊപ്പം നടി ഭാവനയും സുരാജ് വെഞ്ഞാറമൂടുമുണ്ട്.

- Advertisement -

മൂന്നുപേരും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ ജയസൂര്യ പറഞ്ഞ ചില താര്യങ്ങളാണ് വൈറലാകുന്നത്. ഭാവന തമിഴിലും കന്നഡയിലും തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മൂവരും ഒരുമിച്ചുള്ള അഭിമുഖം നടന്നത്. ഏതോ ഒരു താരം ഏതോ ഒരു തമിഴ് ഇന്റർവ്യൂവിന് ബിക്കിനി ധരിച്ച് ചെന്നുവെന്ന് കേട്ടിരുന്നു. നീയും അതുപോലെ വരുമോ..? അങ്ങനെ വരികയാണെങ്കിൽ ഞങ്ങൾക്കും അവിടെ വരാനാണ് എന്നാണ് ഭാവനയോട് തമാശ കലർത്തി ജയസൂര്യ പറഞ്ഞത്.

ബിക്കിനിയൊന്നും ഞാൻ ജീവിതത്തിലിടില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. ശേഷം ബിക്കിനി എന്താണെന്ന് ഭാവന സുരാജ് വെഞ്ഞാറമൂടിന് വിവരിച്ച് കൊടുക്കുന്നതും വൈറലാകുന്ന വീഡിയോയിൽ കാണാം. വീഡിയോ വീണ്ടും വൈറലായതോടെ ജയസൂര്യയുടെ ദ്വയാർത്ഥം തമാശയോടുള്ള എതിർപ്പ് കമന്റ് ബോക്സിൽ നിറഞ്ഞു. നടന്റെ പേരിൽ ഇപ്പോഴുള്ള വിവാദം കൂടി കൂട്ടി ചേർത്താണ് കമന്റുകൾ ഏറെയും.

പെൺ സുഹൃത്തിനോട് പറയാൻ കൊള്ളാവുന്ന കോമഡിയല്ല ജയസൂര്യ ഭാവനയോട് പറഞ്ഞതെന്നാണ് ഏറെയും കമന്റുകൾ. ഇതാണ് ജയസൂര്യ….. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇയാൾ ബുദ്ധിജീവിയായി അഭിനയിക്കാൻ തുടങ്ങി…, ജയസൂര്യയുടെ ഒറിജിനൽ സ്വഭാവം ഇതാണ്. അതിനുശേഷം ട്യൂഷന് പോയി ഫിലോസഫി പഠിച്ച് ബുദ്ധി ജീവിയായി, ജയസൂര്യ പണ്ടേ സൂത്രശാലിയായ കുറുക്കൻ, ബിക്കിനി ഇട്ട് കാണണം പോലും. സുഹൃത്തിനോട് എങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നു?.

- Advertisement -

എൻ്റെ ഫ്രണ്ട് വല്ലതും ആയിരുന്നേൽ അന്ന് അവസാനിപ്പിക്കും ആ സൗഹൃദം എന്നിങ്ങനെ നീളുന്നു കമന്റുകൾ. കേസും വിവാദവും വരുന്നതിന് മുമ്പ് വരെ ജയസൂര്യയ്ക്ക് ജനപ്രിയ നടന്മാരുടെ ലിസ്റ്റിലായിരുന്നു മലയാളികൾ നൽകിയ സ്ഥാനം. എന്നാൽ ആരാധകരെക്കാൾ കൂടുതൽ ഹേറ്റേഴ്സാണ് ജയസൂര്യയ്ക്ക് ഇപ്പോൾ കൂടുതൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week