അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു, അച്ഛന്റെ മറുപടി ഞെട്ടിച്ചു; വിനീത് ശ്രീനിവാസന്‍ പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ഉണക്കമുന്തിരി എന്ന ഗാനം പുറത്തെത്തിയതോടെ ദിവ്യഎന്ന ഗായിക ഒരിക്കല്‍ കൂടി ശ്രദ്ധേയയാവുകയാണ്. നേരത്തെ വിനീതിന്റെ സംഗീത ആല്‍ബമായിരുന്ന ഉയര്‍ന്ന് പറന്ന് എന്ന ആല്‍ബത്തിലും ജൂഡ് ആന്റണിയുടെ സാറാസിലും ദിവ്യ പാടിയിട്ടുണ്ട്.

2012 ലായിരുന്നു വിനീതിന്റേയും ദിവ്യയുടെയും വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അച്ഛനോട് തന്റെ പ്രണയം പങ്കുവെച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് അച്ഛനോട് പ്രണയം പറഞ്ഞതിനെ പറ്റി പറഞ്ഞത്.

‘അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്‌സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു.

അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു,’ വിനീത് ചിരിച്ചുകൊണ്ടു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News