24.6 C
Kottayam
Friday, June 5, 2026

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും വിജിലന്‍സ് പിടിയിൽ

Must read

പത്തനംതിട്ട:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റും വിജിലന്‍സ് പിടിയിൽ. കോഴഞ്ചേരിയിൽ വസ്തു പോക്കുവരവ് നടത്തിക്കിട്ടാൻ അപേക്ഷ നല്കിയ ആളിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ആഫീസറും വില്ലേജ് അ സിസ്റ്റൻ്റും വിജിലൻസ് പിടിയിലായത്.

പത്തനംതിട്ട ജില്ലയിലെ ചെറുകോൽ വില്ലേജ് ഓഫീസറായ രാജീവിനെയും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവിനെയും ആണ് 5000/-രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചെറുകോൽ സ്വദേശിയായ ഷാജിജോൺ എന്നയാൾ കഴിഞ്ഞമാസം പകുതിയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തി തന്റെ വസ്തു പോക്കുവരവ് ചെയ്തുകിട്ടുന്നതിന് അപേക്ഷനൽകിയിരുന്നു.

- Advertisement -

നാല് തവണ നേരിട്ട് എത്തിയും നിരവധി തവണ ഫോൺ മുഖേനയും പോക്കുവരവിനെ കുറിച്ചുള്ള വിവരം അന്വേഷിച്ചപ്പോൾ ഇത് ബുദ്ധിമുട്ടുള്ള കേസാണെന്നും പരാതിക്കാരനോട് കൈയിൽ കുറച്ച് പൈസാ കരുതിക്കൊ്കൊള്ളണം എന്നും പറയുുകയായിരുുന്നു .

- Advertisement -

തുടർന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച്ച വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനു കൈക്കൂലിക്കുവേണ്ടി കൈനീട്ടുകയും, പരാതിക്കാരൻ 500/-രൂപ കൊടുക്കാൻ ശ്രമിച്ചപ്പോൾ അതുപോരാ എന്നുപറയുകയും ചെയ്തു. ഈ സമയം പരാതിക്കാരൻ എത്രയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോൾ,വില്ലേജ് ഓഫീസറായ രാജീവ് 5000/- രൂപാ വേണമെന്ന് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവിന്റെ മിസ്ഡ് കോൾ കണ്ട് പരാതിക്കാരൻ തിരികെ വിളിച്ചപ്പോൾ പറഞ്ഞ കൈക്കൂലിയുമായി ബുധനാാഴ്ച ഉച്ചയോടെ ചെറുകോൽ വില്ലേജ് ഓഫീസിൽ എത്തിയാൽ ശരിയാക്കിത്തരാം എന്നറിയിച്ചു. ഈ വിവരം പരാതിക്കാരൻ പത്തനംതിട്ട യൂണിറ്റ് വിജിലൻസ് ഡി.വൈ.എസ്.പി ഹരി വിദ്യാധരനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കുകുകയാായിരുുന്നു .

- Advertisement -

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെറുകോൽ വില്ലേജ് ഓഫീസിനകത്ത് വച്ച് പരാതിക്കാരനിൽ നിന്നും വില്ലേജ് ഫീൽഡ് അസ്സിസ്റ്റന്റായ ജിനുവും വില്ലേജ് ഓഫീസറായ രാജീവും അയ്യാ്യിരം രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ 6 മാസത്തിനിടയിൽ നേരിട്ട് കൈക്കൂലി വാങ്ങുന്നവരെ പിടികൂടുന്ന പത്തനംതിട്ട വിജിലൻസ് യൂണിറ്റിന്റെ രണ്ടാമത്തെ കൈക്കൂലി കേസാണിത്. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week