കാന്‍പൂര്‍:ഉത്തര്‍പ്രദേശില്‍ ഐ.പി.എസ് ഓഫീസറടക്കം എട്ടു പോലീസുകാരെ വെടിവെച്ചുകൊന്ന ഗുണ്ടാത്തലവന്‍ വികാസ് ദുബെയ കസ്റ്റഡിയിലിരിയ്ക്കത്തന്ന കൊന്നുതള്ളിയ പോലീസ് നടപടിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതിനിടെയാണ് വികാസ് ദുബെയുടെ ജീവിത ശൈലിയെക്കുറിച്ചുള്ള വാര്‍ത്തകളും ദിവസങ്ങളും പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.
ഗുണ്ടാത്തലവന്‍ വികാസ് ദുബെ ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. വികാസ് ദുബെയുടെ വരുമാന സ്രോതസുകളും ജീവിത ശൈലിയും അമ്പരപ്പിക്കുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദുബെക്ക് പ്രതിമാസം ഒരുകോടി രൂപയ്ക്കടുത്ത് വരുമാനം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ദുബെയുടെ അക്കൗണ്ടുകളില്‍ ഈ പണം ഇല്ല. വികാസ് ദുബെയുടെ വ്യക്തിജീവിതവും ഗുണ്ടാ ജീവിതവും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ആഡംബരമായ വസ്തുക്കളൊന്നും ഉപയോഗിക്കാൻ ദുബെക്ക് താത്പര്യം ഇല്ലായിരുന്നു. മദ്യപാനവും ശീലമില്ലായിരുന്നു. സഞ്ചാരപ്രിയനും ആയിരുന്നില്ല. വില കുറഞ്ഞ ടീഷര്‍ട്ടാണ് വസ്ത്രധാരണം. ആഡംബര വസ്തുക്കളോടും ഭ്രമമില്ല. അപ്പോൾ ഇയാൾ സമ്പാദിച്ചിരുന്ന പണം ഏത് രീതിയിലുള്ള ആവശ്യങ്ങളാണ് ചിലവഴിച്ചിരുന്നതെന്ന് കണ്ടെത്താനാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ ശ്രമം.