24 C
Kottayam
Tuesday, December 3, 2024

Vijayalakshmi murder: മരിച്ചെന്ന് കരുതി, കെട്ടി വലിക്കുന്നതിനിടെ ശ്വാസം! 10ലേറെ തവണ വിജയലക്ഷ്മിയെ വെട്ടി;പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Must read

ആലപ്പുഴ: അമ്പലപ്പുഴയിൽ ആണ്‍സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിജയലക്ഷ്മിയുടെ തലയ്ക്ക് പിന്നിൽ വെട്ടുകത്തികൊണ്ട് വെട്ടേറ്റ പത്തിലേറെ മുറിവുകളുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്.

വാക്ക് തർക്കത്തിനിടെ ജയചന്ദ്രൻ പിടിച്ച് തള്ളിയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണു. അബോധാവസ്ഥയിലായ വിജയലക്ഷ്മി മരിച്ചുവെന്ന ധാരണയിലാണ് കുഴിച്ചുമൂടാൻ പ്രതി ജയചന്ദ്രൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി 

വിജയലക്ഷ്മിയെ കയർകെട്ടി കുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ യുവതി ഉണർന്നതോടെയാണ് അരുംകൊല നടത്തിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയുടെ വലതുഭാഗത്തും പിന്നിലുമായി ആഞ്ഞുവെട്ടി. തലയിൽ പത്തിലേറെ തവണ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെട്ടുകത്തി തിരിച്ച് പിടിച്ച് തലക്കടിച്ചും മാരകമായി പരിക്കേൽപ്പിച്ചു. ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

എന്നാൽ തലക്കേറ്റ മാരകമായ മുറിവാണ് മരണ കാരണം. വിജയലക്ഷ്മിയുടെ മരണം ഉറപ്പിച്ച ശേഷമാണ് സ്വർണാഭരങ്ങളും വസ്ത്രവും അഴിച്ചുമാറ്റിയ ശേഷം മൃതദേഹം കുഴിയിലിട്ട് മൂടിയത്. നായകള്‍ കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുക്കുമെന്ന സംശയത്തിലാണ് പിന്നീട് കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയിൽ നിരത്തിയത്.

നിലവിൽ കരുനാഗപ്പള്ളി പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. കൊലപാതകം നടന്നനത് അമ്പലപ്പുഴയിലായതിനാൽ കേസ് വൈകാതെ മറ്റു നടപടികള്‍ക്കായി അമ്പലപ്പുഴ പൊലീസിന് കൈമാറും. പോസ്റ്റ്മോർട്ടത്തിന് ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപ്ത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ മൃതദേഹം ഒറീസയിലുള്ള സഹോദരനെത്തിയ ശേഷം സംസ്കരിക്കും.

അഴീക്കൽ ഹാർബറിൽ ജോലി ചെയ്യുന്നതിനിടെയാണ് വിജയലക്ഷിയും ജയചന്ദ്രനും തമ്മിൽ പരിചയപ്പെടുന്നത്. വിവാഹ ബന്ധം വേർപെടുത്തി കുലശേഖരപുരത്ത് തനിച്ച് വാടകക്ക് താമസിക്കുകയായിരുന്നു വിജയ ലക്ഷ്മി. യുവതിമായി കഴിഞ്ഞ രണ്ടര വർഷമായി ജയചന്ദ്രന് അടുപ്പമുണ്ട്.  അങ്ങനെയിരിക്കേ വിജയലക്ഷ്മി താമസിക്കുന്ന വീട്ടിന് സമീപത്തുള്ളവരാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കളെ അറിയിച്ചത്.

തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിജയ ലക്ഷമിയുടെ സഹോദരിയും സ്ഥിരീകരിക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ സഹോദരിയും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  ജയചന്ദ്രൻ പിടിയിലാകുന്നതും വിജയലക്ഷ്മിയുടെ തീരോധാനത്തിന്‍റെ ചുരുളഴിയുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

സംശയാസ്പദ സാഹചര്യത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്; പരിശോധിച്ചപ്പോൾ 2300 കിലോ കൊക്കെയ്ൻ, 13 പേർ പിടിയിൽ

കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13...

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം അഞ്ച് വയസുകാരി ചേച്ചിയും ശിശുക്ഷേമ സമിതിയില്‍; സംരക്ഷണം നല്‍കേണ്ട ഇടത്ത് ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പാര്‍പ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയോട് തുറന്നുപറഞ്ഞതോടെ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയില്‍ വിവരം...

‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’ നിറഞ്ഞ കണ്ണുകളോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി, പൊട്ടിക്കരഞ്ഞ് മന്ത്രിയും

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം...

കൊടും ക്രൂരത: രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ശിശുക്ഷേമസമിതി ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്....

അതിതീവ്ര മഴ ഭീഷണിയൊഴിഞ്ഞു, റെഡ് അലർട്ട് ഇല്ല; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ ഭീഷണി ഒഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ...

Popular this week