24.5 C
Kottayam
Friday, June 5, 2026

വിജയകുമാറിന്‍റെ മകന്‍റെ മരണവും ദുരൂഹം; CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല

Must read

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൗതമിന്‍റെ മരണവും ഇപ്പോള്‍ വിജയകുമാറിന്‍റെയും മീരയുടെയും മരണവും തമ്മിൽ ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഗൗതം ആത്മഹത്യ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.

‘2017 ജൂൺ മൂന്നിനാണ് വിജയകുമാറിന്റെ മകൻ ​ഗൗതം വിജയകുമാറിനെ കോട്ടയത്തെ കാരിത്താസ് ആശുപത്രിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്നിടത്ത് നിന്ന് കുറച്ചു മാറി പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിൽ രക്തക്കറ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് പിതാവ് വിജയകുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. 2019-ലാണ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫലി ആയിരുന്നു വിജയകുമാറിന് വേണ്ടി ഹാജരായത്. തുടർന്ന് ഈ മാർച്ചിലാണ് ​ഗൗതം വിജയകുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിക്കുന്നത്.

- Advertisement -

- Advertisement -

ഗൗതം വിജയകുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത് സ്വയമുണ്ടാക്കിയ പരിക്കെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഒന്നിൽ കൂടുതൽ പരിക്ക് കഴുത്തിൽ സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ അതൊരു ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമുള്ള കണ്ടെത്തലായിരുന്നു ഹൈക്കോടതിയുടേത്. സിബിഐ അന്വേഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് വേണ്ടി അഞ്ച് വർഷം നിയമപോരാട്ടം നടത്തിയ ആളാണ് വിജയകുമാറും ഭാര്യയും.എന്നാൽ, സിബിഐ അന്വേഷണം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ വിജയകുമാറും ഭാര്യയും ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന സാഹചര്യമാണുണ്ടായത്.

അതേസമയം, വീട്ടിൽ മോഷണശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊല്ലപ്പെട്ട രണ്ടുപേരുടെയും ശരീരത്തിലെ ആഭരണങ്ങല്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളിൽ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നതായും സൂചനയില്ല. വീടിന്‍റെ ഹാളിലാണ് വിജയകുമാറിന്‍റെ മൃതദേഹം കിടന്നത്. വീടിന്‍റെ കിടപ്പുമുറിയിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week