ചേർന്ന് നിന്ന് രഞ്‍ജിനിയും വിജയ് യേശുദാസും; ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിച്ച് സോഷ്യൽ മീഡിയ !
കൊച്ചി:മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്‍ജിനി ജോസ്. ഇപോള്‍ ഇൻസ്റ്റാഗ്രാമിലും സജീവമായി ഇടപെടാറുണ്ട് രഞ്‍ജിനി ജോസ്. രഞ്‍ജിനി ജോസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രഞ്ജിനി പങ്കിട്ട ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയായി മാറിയിരിക്കുന്നത്. വിജയ് യേശുദാസിനൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങളാണ് രഞ്ജിനി പങ്കിട്ടിരിക്കുന്നത്, അതോടെ ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഭാര്യയും ഭർത്താവും ചേർന്നു നിക്കുന്നതുപോലെ അല്ലെങ്കിൽ കമിതാക്കൾ ചേർന്നു നിൽക്കുന്നതുപോലെ തന്നെ വിജയ് യേശുദാസിനോടൊപ്പം ചേർന്നു നിന്നുകൊണ്ടാണ് രഞ്ജിനി ചിത്രങ്ങൾക്കു പോസ് ചെയ്തിരിക്കുന്നത്, ചിത്രം പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ച സജീവമായത്.
വിജയിയുടെ അച്ഛനായ യേശുദാസ് അറിഞ്ഞിട്ടാണോ ഈ അവിഹിതബന്ധമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എന്റെ ഡാർലിംഗ് എന്റെ പ്രീയപ്പെട്ടവൻ എന്നൊക്കെയാണ് രഞ്ജിനി വിജയിയെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾ ജീൻസ് പോലുള്ള വസ്ത്രം ധരിക്കുന്നതിനെ എതിർത്ത യേശുദാസിന്റെ മകനൊപ്പമാണ് ടൈറ്റ് ജീൻസും സ്ലീവ്ലെസ് ടോപ്പുമൊക്കെ ധരിച്ചുള്ള രഞ്ജിനിയുടെ തകർപ്പൻ ചിത്രങ്ങളെന്നതും ശ്രദ്ധേയം. രഞ്ജിനി ജോസ് നേരത്തെ തന്നെ വിവാഹമോചിതയാണ്. വിജയിയുടെ ഭാര്യ ദർശനയുമായി രഞ്ജിനി ജോസിന് നേരത്തെ ബന്ധമുണ്ടായിരുന്നു.
ആ ബന്ധം ഇപ്പോൾ മോശമായി മാറിയെന്നാണ് സ്ഥീതീകരിക്കാത്ത വിവരം,
2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല.നമ്മൾ എടുക്കുന്ന തീരുമാനം തെറ്റാണെന്നുവിചാരിച്ചല്ല ഓരോ കാര്യങ്ങളും എന്ന് രഞ്ജിനി മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വളരെ ചെറുപ്പത്തിലെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ജോസ് ഒൻപതാം ക്ലാസിൽ പഠിയ്ക്കുമ്പോൾ പ്രശസ്തമായ കൊച്ചിൻ കോറസ് ട്രൂപ്പിൽ ഗായികയായി ചേർന്നു. രഞ്ജിനി ജോസ് 2005-ലാണ് തമിഴ് സിനിമയിൽ പാടിയത്. ചാണക്യ എന്ന ചിത്രത്തിലാണ് ആദ്യം പാടിയത്.ഖേലെ ഹം ജീ ജാൻ സേ എന്ന സിനിമയിലാണ് ഹിന്ദിയിൽ ആദ്യ ഗാനം പാടുന്നത്. നീ ബംഗാരു തല്ലി എന്ന സിനിമയിലൂടെ തെലുങ്കിലും രഞ്ജിനി ഗാനമാലപിച്ചു. വിവിധ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്.
2017-ൽ രഞ്ജിനി ജോസ് “ഏക” എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് രൂപീകരിച്ചു. രഞ്ജിനി ഉൾപ്പെടെ അഞ്ചുപേരാണ് ബാൻഡിൽ അംഗങ്ങളായിട്ടുള്ളത്. 2020-ൽ കിംഗ് ഫിഷ് എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനം രചിച്ച് സംഗീതം നൽകി പാടി രഞ്ജിനി ഗാന രചയിതാവും സംഗീത സംവിധായികയുമായി. ഗായിക മാത്രമല്ല രഞ്ജിനി ജോസ്. ഒരു അഭിനേത്രി കൂടിയാണ്. റെഡ് ചില്ലീസ്, ദ്രോണ എന്നിവയുൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി വേദികളിൽ രഞ്ജിനി ജോസ് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.