KeralaNews

‘ജീവിതം നിർത്താൻ പറ്റുമോ? ആ ട്രോമ ഫീൽ ചെയ്യാനുള്ള സമയം എനിക്കില്ല’ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിജയ് യേശുദാസ്

കൊച്ചി:യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. ‘മില്ലേനിയം സ്റ്റാർസ്’ എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് വിജയ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല ഗാനങ്ങൾ വിജയുടെ ശബ്ദത്തിൽ സംഗീതപ്രേമികൾക്ക് ലഭിച്ചു. നടനായും വെള്ളിത്തിരയിൽ തിളങ്ങിയ വിജയുടെ മാരിയിലെ വില്ലൻ കഥാപാത്രം വലിയ പ്രശംസകളാണ് നേടിക്കൊടുത്തത്.

അടുത്തിടെയാണ് വിജയ് ഭാര്യ ദർശനയിൽ നിന്ന് വിവാഹമോചനം നേടിയത്. എന്നാൽ ഇതേക്കുറിച്ച് വിജയ് യേശുദാസ് പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ചും ഇനി അങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് വിജയ്. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് മനസുതുറന്നത്. ഒരു സെലിബ്രിറ്റിയായതുകൊണ്ട് മാത്രം വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘എല്ലാം നമ്മൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ചെയ്യണമെന്നേ ഉള്ളൂ. എല്ലാവരെയും പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെയാണ് എല്ലാം അവസാനിപ്പിച്ചത്. കുട്ടികൾക്ക് വേണ്ടി നല്ല മാതാപിതാക്കളാകാൻ ശ്രദ്ധിച്ചിരുന്നു. അത് അതിന്റേതായ രീതിയിൽ നടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ വിവാഹ മോചനമെന്ന ട്രോമ ഫീൽ ചെയ്യാനുള്ള സമയമൊന്നും എനിക്കില്ല’.

‘എന്നെക്കാൾ കൂടുതൽ എന്റെ കുടുംബത്തിലുള്ളവരാണ് ഈ ട്രോമ ഫീൽ ചെയ്തതെന്ന് പറയാം. അതുകൊണ്ട് എനിക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടായെന്ന് പറയാം. ഞാൻ അതുമായി പൊരുത്തപ്പെടണം. പിന്നെ ഭാര്യയിൽ നിന്ന് പിരിഞ്ഞു എന്നത് കൊണ്ട് ജീവിതം നിർത്താൻ പറ്റുമോ? ‘ വിജയ് ചോദിച്ചു.

ഞങ്ങൾക്കിടെയിൽ എന്തൊക്കെ നടന്നാലും കുടുംബത്തിൽ സന്തോഷം കണ്ടെത്താൻ ഞങ്ങൾ രണ്ടാൾക്കും സാധിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. ‘അത് വലിയ കാര്യമാണ്. പിന്നെ മകൾ അമേയയിൽ നിന്ന് ഞങ്ങൾ വലിയൊരു പാഠം പഠിച്ചു, അവരുള്ളത് കൊണ്ടാണ് നമ്മളും മുന്നോട്ടുപോയിരിക്കുന്നത്’- വിജയ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button