24 C
Kottayam
Thursday, June 4, 2026

‘അജിത്തിനേക്കാൾ വലിയ താരം വിജയ്’; പ്രസ്താവനയിൽ പുലിവാലുപിടിച്ച് നിർമാതാവ്

Must read

ചെന്നൈ:2023 ജനുവരിയിൽ പൊങ്കൽ നാളുകളിൽ ഒരു യുദ്ധം നടക്കാൻ പോവുകയാണ് തിയേറ്ററുകളിൽ. തമിഴിലെ രണ്ട് വലിയ താരങ്ങളായ അജിത്തിന്റേയും വിജയിയുടേയും പുതിയ ചിത്രങ്ങൾ ഒരേദിവസമാണ് പ്രദർശനത്തിനെത്തുന്നത് എന്നതാണ് അതിന് കാരണം. ബോക്സോഫീസിൽ ആര് മുന്നേറും എന്ന ആരാധകരുടെ തർക്കത്തിനിടെ ഒരു പ്രസ്താവനയുടെ പേരിൽരൂക്ഷമായ വിമർശനം നേരിടുകയാണ് വാരിസിന്റെ നിർമാതാവ് ദിൽ രാജു.

നടൻ വിജയിനെ പ്രകീർത്തിച്ചുകൊണ്ട് നടത്തിയ ഒരു പരാമർശമാണ് ദിൽ രാജുവിനെ പുലിവാലുപിടിപ്പിച്ചത്. തമിഴ്നാട്ടിൽ അജിത്തിനേക്കാൾ വലിയ താരം വിജയ് ആണെന്നാണ് ദിൽ രാജു പറഞ്ഞത്. വിതരണക്കാരനായ ഉദയനിധി സ്റ്റാലിനോട് വാരിസിന് കൂടുതൽ സ്ക്രീനുകൾ നൽകാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് വാരിസിന്റെ നിർമാതാവിനെ പ്രശ്നത്തിലകപ്പെടുത്തിയത്. ഒരു തെലുങ്ക് മാധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

- Advertisement -

- Advertisement -

ദിൽ രാജുവിന്റെ പ്രസ്താവന സോഷ്യൽ മീഡിയകളിൽ പ്രചരിച്ചതോടെ കടന്നാക്രമണം തന്നെയാണ് അജിത്ത് ആരാധകർ നടത്തിയത്. അജിത്തിന്റെ മീമുകളും, വീഡിയോകളുമെല്ലാമായി രം​ഗം കൊഴുത്തു. അജിത്തിന്റെയും വിജയിന്റെയും ചിത്രങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള ട്രോൾ പോസ്റ്റുകളും നിരവധിയാണ്.

- Advertisement -

ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ആണ് വാരിസും തുണിവും തമിഴ്നാട്ടിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. രണ്ട് ചിത്രങ്ങൾക്കും 400 സ്ക്രീൻ വീതമാണ് നൽകിയിരിക്കുന്നത്. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷൻ ചിത്രവും എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രം തുണിവ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week