കലാശപ്പോരിന് മണിക്കൂറുകള്‍,മെസിയുടെ ജഴ്‌സി കിട്ടാനില്ല,കൈമലര്‍ത്തി അഡിഡാസ്‌

ദോഹ: ലോക കിരീടം മെസി കൈകളിലുയര്‍ത്തുന്ന നിമിഷത്തിലേക്കാണ് ആരാധകരുടെ കാത്തിരിപ്പ്. ആകാംക്ഷയോടെ ലോകം കാത്തിരിക്കുന്നതിന് ഇടയില്‍ അഡിഡാസിന്റെ പക്കലുള്ള മെസിയുടെ അര്‍ജന്റൈന്‍ ജഴ്‌സികളെല്ലാം കാലിയായി.

അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിസ്, മാഡ്രിഡ്, ടോക്യോ, ദോഹ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അഡിഡാസിന്റെ ഷോപ്പുകളില്‍ മെസിയുടെ ജഴ്‌സി വിറ്റു തീര്‍ന്നു. ഒരു സൈസിലുമുള്ള ജഴ്‌സിയും ബാക്കിയില്ലെന്നാണ് അഡിഡാസ് പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മെസിയുടെ ജഴ്‌സികളെല്ലാം കാലിയായി,,

അര്‍ജന്റീന മാത്രമാണ് അഡിഡാസിന്റെ ജഴ്‌സി അണിയുന്നത്. ഒരു ദിവസം കൊണ്ട് പ്രൊഡക്ഷന്‍ കൂട്ടാനാവില്ലെന്നാണ് അഡിഡാസിന്റെ വിശദീകരണം. ഫൈനലില്‍ അര്‍ജന്റീന കലാശപ്പോരിനിറങ്ങും മുന്‍പ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അര്‍ജന്റീനയുടെ കിറ്റ് എത്തിക്കാനുള്ള ശ്രമത്തിലാണ് അഡിഡാസ്. 

റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ നെതര്‍ലന്‍ഡ്‌സ് താരത്തെ നോക്കി മെസി പറഞ്ഞ വാക്കുകള്‍ വൈറലായതിനൊപ്പം ടി ഷര്‍ട്ട്, ബാക്ക്പാക്ക്‌സ് ബിസിനസുകള്‍ക്കും ലോകത്തിന്റെ എല്ലാ ഭാഗത്തും തുണയായി. എന്താണ് നോക്കുന്നത്, വിഡ്ഢി എന്നാണ് മെസി ചോദിച്ചത്. ഈ വാക്കുകള്‍ എഴുതിയ ടി ഷര്‍ട്ടുകളും, ബാക്ക്പാക്കുകളും ഡോര്‍മാറ്റുകളുമെല്ലാം വന്‍ തോതില്‍ വിറ്റ് പോയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News