ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ അഞ്ച് വിക്കറ്റ് ജയം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗോവ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം രോഹന് കുന്നുമ്മലിന്റെ (101 പന്തില്‍ 134) സെഞ്ചുറി കരുത്തില്‍ കേരളം മറികടന്നു. സച്ചിന് ബേബി () പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗോവയെ മൂന്ന് വിക്കറ്റ് നേടിയ അകില് സ്കറിയയാണ് തകര്‍ത്തത്. 69 റണ്‍സ് നേടിയ ദര്ശന് മിഷാലാണ് ഗോവയുടെ ടോപ് സകോറര്‍. കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഹരിയാനക്കെതിരായ ആദ്യ മത്സരം മഴ മുടക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ കേരളം, അരുണാചല്‍ പ്രദേശിനെതിരെ ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു.
അരുണാചലിനെതിരെ നിര്‍ത്തിയിടത്ത് നിന്നാണ് രോഹന് തുടങ്ങിയത്. 101 പന്തുകളില്‍ നിന്നാണ് താരം 134 റണ്‍സെടുത്തത്. ഇതില്‍ നാല് സിക്സും 17 ഫോറും ഉള്‍പ്പെടും. രോഹന് നേടിയ 92 റണ്‍സും ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 39 റണ്‍സ് മാത്രമുള്ളപ്പോള്‍ കേരളത്തിന് പി രാഹുലിനെ (14) നഷ്ടമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വത്സല്‍ ഗോവിന്ദിനും (22) തിളങ്ങാനായില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രോഹനൊപ്പം 75 റണ്‍സ് കൂട്ടിചേര്‍ക്കാനായി.,
നാലാമനായി സച്ചിന് ബേബി എത്തിയതോടെ റണ്‍നിരക്ക് കൂടി. ഇരുവരും 107 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വിജയത്തിനരികെ സിദ്ധേഷ് ലാഡിന് ക്യാച്ച് നല്കി രോഹന് മടങ്ങി. തുടര്‍ന്നെത്തിയ വിഷ്ണു വിനോദിന് (1) രണ്ട് പന്ത് മാത്രമായിരുന്നു ആയുസ്. തുടര്‍ന്നെത്തിയ വിനൂപിനും (6) തിളങ്ങാനായില്ല. ഇതോടെ കേരളം അഞ്ചിന് 235 എന്ന നിലയിലേക്ക് വീണും. എന്നാല്‍ അക്ഷയ് ചന്ദ്രനെ () കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സച്ചിന് ബേബി വിജയം പൂര്‍ത്തിയാക്കി. മൂന്ന് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന് ബേബിയുടെ ഇന്നിംഗ്സ്. ഗോവയ്ക്ക് വേണ്ടി സിദ്ധേഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒമ്പത് ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത അര്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.
നേരത്തെ, മോശം തുടക്കമായിരുന്നു ഗോവയ്ക്ക്. സ്കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. വൈഭവ് ഗോവെകര്‍ (4), സ്നേഹല്‍ കൗന്തന്‍കര്‍ (14), ഏക്നാദ് (22) എന്നിവരാണ് മടങ്ങിയത്. 20-ാം ഓവറില്‍ സിദ്ധേഷ് ലാഡ് (12) റണ്ണൗട്ടായതോടെ നാലിന് 79 എന്ന നിലയിലായി ഗോവ. പിന്നീട് സുയഷ് പ്രഭുദേശായ് (34), ദര്ശന് (69), ദീപക് ഗവോങ്കര്‍ എന്നിവരുടെ ഇന്നിംഗ്സാണ് ഗോവയെ കരക്കയറ്റിയത്. മോഹിത് റെദ്കകര്‍ (23), അര്ജുന് ടെന്‍ഡുല്‍ക്കര്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. ലക്ഷയ് ഗാര്‍ഗ് (3) പുറത്താവാതെ നിന്നു. അഖിലിന് പുറമെ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിനൂപ്, കെ എം ആസിഫ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.