29.4 C
Kottayam
Friday, June 5, 2026

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ   ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു,വിജയ് ദേവരകൊണ്ടയ്ക്കെതിരെ ബഹിഷ്ക്കരണ ഭീഷണി

Must read

ഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ മേഖലയിൽ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ. ക്യാംപെയ്നിന്റെ ഭാ​ഗമായി അവസാനം എത്തിയിരിക്കുന്നത് വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലൈ​ഗർ എന്ന ചിത്രമാണ്. ബോയ്‌കോട്ട് ലൈഗര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങില്‍ ആണ്.‌

നിരവധി കാരണങ്ങൾ ഉയർത്തിക്കാട്ടിയാണ് ലൈഗറിനെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ  വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളിൽ കാൽ കയറ്റി വച്ച് സംസാരിച്ചിരുന്നു. അതാണ് ബോയ്കോട്ടിനുള്ള ഒരുകാരണം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ചിത്രവുമായി സഹകരിക്കുന്ന ഒരു പ്രൊഡക്ഷൻ ഹൗസ്. ഇതും ബോയ്കോട്ട് ക്യംപെയ്ന് കാരണമാണ്. മതാചാരപ്രകാരമുള്ള ഒരു പൂജയ്ക്കിടെ വിജയ്‌യും നടി അനന്യ പാണ്ഡയും സോഫയില്‍ ഇരുന്നുവെന്നും ഇത് സംസ്‌കാരത്തെ അപമാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. 

ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്. ലാസ് വെഗാസിലെ ‘മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്’ (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

- Advertisement -

- Advertisement -

അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ‘ലൈഗര്‍’. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. രണ്ട് ദിവസം മുന്‍പ് പ്രമോഷന്‍റെ ഭാഗമായി വിജയ് ദേവരക്കൊണ്ട കൊച്ചിയില്‍ എത്തിയിരുന്നു. മലയാള താരങ്ങളെ പുകഴ്ത്തി കൊണ്ടുള്ള താരത്തിന്‍റെ പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week