25.5 C
Kottayam
Sunday, June 7, 2026

വിജയ് ബാബുവിന്റെ ലൈംഗികശേഷി പരിശോധിക്കും, കൊച്ചിയിലെ ആഡംബര ഫ്ളാറ്റിൽ തെളിവെടുപ്പ് ഇന്ന്

Must read

കൊച്ചി: യു​വ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു​വി​ന്റെ ലൈംഗിക ശേഷി പരിശോധിക്കും. അടുത്ത ദിവസങ്ങളിലായിരിക്കും ഇത് നടക്കുക. എന്നാൽ നടന്റെ കൊച്ചിയിലെ ആഡംബര ഫ്ളാറ്റിൽ ഇന്ന് തെളിവെടുപ്പ് നടത്തും.

കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ അ​റ​സ്റ്റു​ചെ​യ്ത് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടിരുന്നു.​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​ ​ര​ണ്ടു​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ചെ​യ്ത​ശേ​ഷ​മാ​ണ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ ​ഫ്ലാ​റ്റി​ലെ​ത്തി​ച്ച് ​തെ​ളി​വു​മെ​ടു​ത്തു.​

- Advertisement -

​പീ​ഡ​ന​ക്കേ​സി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​കു​റ്റം​ ​ചെ​യ്ത​താ​യി​ ​ബോ​ദ്ധ്യ​പ്പെ​ട്ട​താ​യി​ ​കൊ​ച്ചി​ ​സി​റ്റി​ ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​വി.​യു.​ ​കു​ര്യാ​ക്കോ​സ് ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​നു​ണ്ടാ​കും.​ ​പ​ന​മ്പ​ള്ളി​ ​ന​ഗ​റി​ലെ​ ​സ്യൂ​ട്ടി​ലാ​യി​രു​ന്നു​ ​തെ​ളി​വെ​ടു​പ്പ്.​ ​കൊ​ച്ചി​യി​ലെ​ ​ചി​ല​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​വ​ച്ചും​ ​പീ​ഡി​പ്പി​ച്ചെ​ന്ന് ​യു​വ​ന​ടി​യു​ടെ​ ​മൊ​ഴി​യി​ലു​ണ്ട്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​വി​ടെ​യും​ ​തെ​ളി​വെ​ടു​ക്കും.​ ​തെ​ളി​വെ​ടു​പ്പി​ന് ​കൊ​ണ്ടും​പോ​കും​മു​മ്പ് ​വി​ജ​യ് ​ബാ​ബു​വി​ന് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യും​ ​ന​ട​ത്തി.

- Advertisement -

മു​ൻ​കൂ​ർ​ ​ജാ​മ്യ​വ്യ​വ​സ്ഥ​പ്ര​കാ​രം​ ​വൈ​കി​ട്ട് ​വി​ജ​യ് ​ബാ​ബു​വി​നെ​ ​വി​ട്ട​യ​ച്ചു.​ ​മൂ​ന്നാം​ ​തീ​യ​തി​വ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​നും​ ​കോ​ട​തി​ ​അ​നു​മ​തി​യു​ണ്ട്.​ ​രാ​വി​ലെ​ ​ഒ​മ്പ​തു​മു​ത​ൽ​ ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​ക​ണം.


യു​വ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ചു,​ ​ഇ​ര​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​ ​എ​ന്നീ​ ​ര​ണ്ടു​കേ​സു​ക​ളാ​ണ് ​വി​ജ​യ് ​ബാ​ബു​വി​നെ​തി​രെ​യു​ള്ള​ത്.​ ​ഏ​പ്രി​ൽ​ 22​നാ​ണ് ​പ​രാ​തി​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ച​ത്.​ ​പി​ന്നാ​ലെ​ ​ബം​ഗ​ളൂ​രു​ ​വി​മാ​ന​ത്താ​വ​ളം​വ​ഴി​ ​ദു​ബാ​യി​ലേ​ക്ക് ​ക​ട​ന്ന​ ​വി​ജ​യ് ​ബാ​ബു​ ​അ​വി​ടെ​യി​രു​ന്ന് ​ഫേ​സ്ബു​ക്ക് ​ലൈ​വി​ലൂ​ടെ​ ​യു​വ​തി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


പൊ​ലീ​സ് ​അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കു​ക​യും​ ​പാ​സ്‌​പോ​ർ​ട്ട് ​റ​ദ്ദാ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട​ലി​ലാ​ണ് ​നാ​ട്ടി​ലെ​ത്തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​നേ​ടി​യ​ത്.​ ​ഇ​തി​നി​ടെ​ ​പ​രാ​തി​യി​ൽ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​അ​തി​ജീ​വി​ത​യ്ക്ക് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​താ​യും​ ​ആ​രോ​പ​ണ​മു​യ​ർ​ന്നു.​ ​ഇ​തി​ലും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​മു​ണ്ടാ​കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week