തകർന്നടിഞ്ഞ മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ല,വിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഇതാദ്യമായി പ്രതികരിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. തകർന്നടിഞ്ഞ ഒരു മനുഷ്യനേക്കാളും ശക്തനായി മറ്റൊന്നുമില്ലെന്നും നിർണായക പ്രതിസന്ധിയിൽ ഒപ്പം നിന്ന ഏവരോടും നന്ദിയുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസം നീണ്ട പൊലീസ് കസ്റ്റഡിയിലുള്ള  ചോദ്യം ചെയ്യൽ ഇന്ന് അവസാനിച്ചു. ഈ കേസിൽ ഉടനീളം ബഹുമാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സത്യസന്ധമായും ഞാൻ സഹകരിച്ചു. എൻ്റെ കൈവശമുള്ള തെളിവുകളും വസ്തുതകളും അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 

ഈ മോശം സമയത്ത് കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്നെ ജീവിക്കാനും അതിജീവിക്കാനും പ്രേരിപ്പിച്ച ദൈവത്തിന് ഞാൻ നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി – നിങ്ങൾ എല്ലാവരും കാരണമാണ് ഞാൻ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും എന്നെ കരുത്തുറ്റവനാക്കി.

അവസാനം സത്യം ജയിക്കും…

പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേസിനെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും ബഹുമാനപ്പെട്ട കോടതിയോടും അല്ലാതെ മറ്റൊന്നും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാ ഉത്തരങ്ങളും എനിക്കുണ്ടായിട്ടും എനിക്ക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നില്ല എന്നതിൽ ക്ഷമ ചോദിക്കുന്നു.

ഞാൻ സൃഷ്ടിക്കുന്ന സിനിമകൾ നിങ്ങളോട് സംസാരിക്കും … 
ഞാൻ എന്റെ സിനിമകളെക്കുറിച്ച് മാത്രം സംസാരിക്കും.

“ തകർന്ന മനുഷ്യനെക്കാൾ ശക്തമായി മറ്റൊന്നുമില്ല !!!

എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News