കറുപ്പ് പുല്ലു ദുപ്പട്ടയില്‍ തിളങ്ങി വിദ്യാ ബാലന്‍; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് സിനിമകളില്‍ ഏറെ ആരാധകരുള്ള നടിയാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യത്യസ്തമായ രീതിയില്‍ കറുപ്പ് സാരി ധരിച്ചാണ് പാരമ്പര്യ പ്രൗഢിയോടെ വിദ്യ തിളങ്ങുന്നത്. നടി വിദ്യ കൂടുതലായും സാരിയിലാണ് എത്താറുളളത്. തന്റെ ആരാധകരുടെ ആഗ്രഹം താരത്തിനെ മറ്റേതെങ്കിലും വേഷത്തില്‍ കാണണമെന്നാണ്.

പരമ്പരാഗത വസ്ത്രമെന്ന നിലയ്ക്ക് സാരിക്ക് ലഭിക്കുന്ന അത്ര അംഗീകാരം മറ്റ് വസ്ത്രങ്ങള്‍ക്ക് ലഭിക്കില്ലെന്നാണ് താരം പറയുന്നത്. വിദ്യാ ബാലന്റെ ഇഷ്ടവസ്ത്രം സാരിയാണ്. സാരി പ്രേമികള്‍ക്ക് ഒരു മാതൃകയാണ് വിദ്യ. കറുപ്പ് കോട്ടന്‍ സാരിയുടെ ബോര്‍ഡറില്‍ ചുവപ്പും വെളളയും ഡിസൈയിനുകളുണ്ട്. കൂടാതെ വലിയ കറുപ്പ് പൊട്ടും ഹെയര്‍ സ്‌റ്റൈലും താരത്തിന്റെ ഫോട്ടോയിക്ക് പരമ്പരാഗത ഭംഗി നല്‍കുന്നുണ്ട്.

പുല്ലു ദുപ്പട്ട പോലെയാണ് വിദ്യാ ബാലന്‍ സാരി ധരിച്ചിരിക്കുന്നത്. ഷോര്‍ട്ട് ബ്ലാക്ക് ബ്ലൗസാണ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ബോളിവുഡ് നായികമാരില്‍ ഏറ്റവുമധികം സാരിയുളളതും വിദ്യയ്ക്ക് തന്നെയായിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News