24.2 C
Kottayam
Saturday, June 6, 2026

ഫിയോക്കില്‍ നിന്നു ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു

Must read

കൊച്ചി: തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. സംഘടനാ അധ്യക്ഷനായ ദിലീപിന് ആന്റണി പെരുമ്പാവൂര്‍ രാജി കൈമാറി. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആന്റണി പെരുമ്പാവൂരിന്റെ രാജി.

ഫിയോക്ക് വൈസ് ചെയര്‍മാനാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് ഉച്ചയ്ക്ക് ഫിയോക്കിന്റെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ആന്റണി പെരുമ്പാവൂര്‍ രാജിക്കത്ത് കൈമാറിയത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് മോഹന്‍ലാല്‍ സാറുമായുമാണ് എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നതായി ആണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ റിലീസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫിയോക്ക് ഇന്ന് അടിയന്തര യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിനായി നിരവധി ഉപാധികള്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകള്‍ ചിത്രത്തിന് വിട്ട് നല്‍കണം എന്നത് ഉള്‍പ്പെടയുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസിന് മുന്നോട്ട് വെക്കുന്നത്. മരക്കാരിന്റെ റിലീസ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയ ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെ തുടര്‍ന്ന് അടിയന്തര ഇടപടല്‍ വേണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യത്തെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ വിഷയത്തില്‍ ഇടപ്പെട്ടത്. കൂടാതെ ചേംബര്‍ പ്രസിഡണ്ട് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഫിയോക്കുമായി യോഗം ചേരുന്നത്.

- Advertisement -

ഇതിനിടയില്‍ നിര്‍മ്മാതാവ് തിയേറ്റര്‍ ഉടമകള്‍ നല്‍കിയ തുക തിരികെ നല്‍കാനും ആരംഭിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്താലും സമാന്തരമായി തീയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഇത് തിയേറ്റര്‍ സംഘടന അംഗീകരിക്കാന്‍ സാധ്യതയില്ല.

- Advertisement -

മലയാളത്തിന്റെ ആദ്യ 100 കോടി ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബി കടലിന്റെ ചിത്രം. ചിത്രം ഈ ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട കോവിഡ് രോഗബാധ മൂലം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week