EntertainmentNews

നടിയുമായി ബന്ധപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു: വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യൂട്യൂബർ പിടിയിൽ

ഹൈദരാബാദ്: തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ പോലീസിൽ പരാതി നൽകി നടൻ വിജയ് ദേവരകൊണ്ട. തന്നെ മോശമായി കാണിക്കുന്ന വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചു എന്ന താരത്തിന്റെ പരാതിയിൽ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് യൂട്യൂബറെ പിടികൂടി.

അനന്ത്പുർ സ്വദേശിയായ യൂട്യൂബറാണ് വിജയ് ദേവരകൊണ്ടയുടെ പരാതിയേത്തുടർന്ന് പിടിയിലായത്. ഒരു നടിയേയും വിജയ് ദേവരകൊണ്ടയേയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം. ചാനലിൽനിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാൾ വിജയ്‌യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്ന് പോലീസ് ഉടൻ നടപടി സ്വീകരിച്ചു. ഇത് നിർമിച്ച യൂട്യൂബറെ കണ്ടെത്തി കൗൺസിലിം​ഗിന് വിധേയനാക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയച്ചുവെന്നും വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

ശിവ നിർവാണ സംവിധാനം ചെയ്ത കുഷിയാണ് വിജയ് ദേവരകൊണ്ടയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പരശുറാം സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാർ, ​ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടേതാണ് വിജയ് ദേവരകൊണ്ട നായകനായി വരാനിരിക്കുന്ന പ്രോജക്റ്റുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button