24.1 C
Kottayam
Friday, June 5, 2026

രാജ്യസഭയിൽ എ എ റഹിമിന് തകര്‍പ്പന്‍ ജയം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി

Must read

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് ജയം. ഇന്ത്യ സഖ്യത്തിന്റ സ്ഥാനാർഥികളായ സിപിഎം എം പി എ എ റഹീമും കോൺഗ്രസ്‌ എംപി ഇമ്രാൻ പ്രതാപ്ഘടിയും വിജയിച്ചു. രാജ്യസഭാ എംപിമാർക്കായി നാമനിർദ്ദേശം ചെയ്ത ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.  ബിജെപി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. ഇന്ത്യ സഖ്യത്തോടൊപ്പം ബിആർഎസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും കൂടെനിന്നതോടെയാണ് ജയിച്ചത്.

ഇന്ത്യ സഖ്യം രൂപികരിക്കുപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വിജയമുറപ്പാക്കി. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുത്തു. എ എ റഹീമിന് 49വോട്ടും ഇമ്രാൻ പ്രതാപ്ഘടിക്ക് 53ഉം വോട്ടുകൾ ലഭിച്ചപ്പോൾ 40 താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബിജെപി എംപിമാർക്ക് നേടാനായത്. 

കഴിഞ്ഞ ദിവസം പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. മോദിയുടെ മൗനം ഭഞ്ജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നതെന്ന് മണിപ്പുർ വിഷയത്തിൽ ‘ഇന്ത്യ’ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിച്ച ഗൗരവ് ഗോഗോയി പറഞ്ഞു. മണിപ്പൂരിനായാണ് ഇന്ത്യ മുന്നണി അവിശ്വാസം കൊണ്ടുവന്നത്. പാർലമെന്റ് മണിപ്പൂരിലെ ജനങ്ങളുടെ വേദനക്ക് ഒപ്പം നിൽക്കണം. എന്ത് കൊണ്ട് കലാപം നടക്കുന്ന മണിപ്പൂരിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയില്ല.

മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി അവശ്യപ്പെട്ടില്ല എന്ന് ഗൗരവ് തൻറെ പ്രസംഗത്തിൽ ചോദിച്ചു. രണ്ട് വിഭാഗങ്ങൾ ഇതു പോലെ ഏറ്റുമുട്ടുന്നത് മുൻപ് കണ്ടിട്ടില്ല. അദാനി, ചൈന വിഷയത്തിലൊക്കെ മൗനത്തിലായിരുന്ന മോദിയുടെ മൗനം ഭജിക്കാനാണ് അവിശ്വാസം കൊണ്ടുവന്നത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതുകൊണ്ടാണ് മോദി പാർലമെന്റിന് പുറത്ത് സംസാരിക്കാൻ തയ്യാറായത് എന്നും ഗൗരവ് പറഞ്ഞു.

- Advertisement -

എന്നാൽ ബി ജെ പി അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ പരിഹാസത്തോടെയാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി സംസാരിക്കുമെന്നായിരുന്നു ആദ്യം കോൺഗ്രസ് വൃത്തങ്ങൾ നൽകിയ സൂചന. പക്ഷേ ഗൗരവ് ഗോഗോയി തന്നെ അദ്യം അവിശ്വാസ പ്രമേയം അവതരിപ്പിച്ച് സംസാരിക്കാൻ തീരുമാനിച്ചു.

- Advertisement -

എന്ത് കൊണ്ടാണ് അദ്യം ഗൗരവ് ഗോഗോയി സംസാരിക്കുന്നത് രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണല്ലോ ലോക്സഭ സെക്രട്ടറിയേറ്റിൽ കൊടുത്ത കത്തിൽ ഉണ്ടായിരുന്നതെന്ന് നിഷികാന്ത് ദൂബെ പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിച്ചു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week