കോട്ടയം വാകത്താനത്ത് കാര്‍ കത്തി പരുക്കേറ്റയാള്‍ മരിച്ചു

കോട്ടയം: വാകത്താനം പാണ്ടഞ്ചിറയില്‍ ഓട്ടത്തിനിടെ കാര്‍ കത്തി പരുക്കേറ്റയാള്‍ മരിച്ചു.ഓട്ടുകാട്ടു സാബു 57 ആണ് മരിച്ചത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.യാത്ര കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ വീടിന് സമീപത്ത് വെച്ചാണ് തീപ്പിടിത്തമുണ്ടായത്.

ഇന്നലെയായിരുന്നു തീപ്പിടുത്തം അഗ്‌നിശമന സേന നാട്ടുകാരും തീയണച്ചു. അഗ്‌നിശമന സേനാംഗങ്ങളാണ് സാബുവിനെ കാറിനകത്തുനിന്ന് പുറത്തെത്തിച്ചത്. വാകത്താനം എസ് ഐ തോമസ് ജോസഫ്, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ്, മുരളി തുടങ്ങിയവര്‍ ഉടനെയെത്തിയിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചിരുന്നു. സമാന രീതിയില്‍ യാത്ര കഴിഞ്ഞ് വാഹനം വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് കാറിന് തീ പിടിക്കുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News