27.4 C
Kottayam
Thursday, June 4, 2026

സ്ത്രീ മൃതശരീരങ്ങളിൽ വേഴ്ച,മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍,പുറത്തുവന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ

Must read

ലണ്ടൻ:മരിച്ചു മരവിച്ച് മോര്‍ച്ചറികളില്‍ കിടത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ അറസ്റ്റില്‍. ബ്രിട്ടനിലാണ് സംഭവം. രണ്ട് സ്ത്രീകളെ കൊല ചെയ്ത ശേഷം ശവരതി നടത്തിയ കേസില്‍ അറസ്റ്റിലായ മോര്‍ച്ചറി ജീവനക്കാരനാണ് നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ സെക്‌സ് നടത്തിയിരുന്നതായി കണ്ടെത്തിയത്. ഇതു മാത്രമല്ല, ഇതിന്റെയെല്ലാം വീഡിയോകളും ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ഉത്തരവിട്ടു.

67 കാരനായ ഡേവിഡ് ഫള്ളറാണ് അറസ്റ്റിലായത്. ഇയാള്‍ മോര്‍ച്ചറികളില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെ കൊല ചെയ്തശേഷം ശവരതി നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോലി ചെയ്ത രണ്ട് ആശുപത്രികളുടെ മോര്‍ച്ചറികളില്‍ ഇയാള്‍ നടത്തിയ ഭീകരകൃത്യം പുറത്തുവന്നത്. ഇയാള്‍ ശവരതി നടത്തിയ 99 സ്ത്രീകളില്‍ 78 പേരുടെ വിശദവിവരങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

1987-ല്‍ ടുന്‍ ബ്രിജ് വെല്‍സില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയ േകസുകളിലാണ് ഇയാള്‍ അറസ്റ്റിലായത്. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെയാണ് ഇയാള്‍ കൊല ചെയ്തത്. കൊലപാതകത്തിനു ശേഷം ഇവരുടെ മൃതദേഹങ്ങളില്‍ ഇയാള്‍ ശവരതി നടത്തിയതായി പൊലീസിനോട് ഇയാള്‍ സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് ടെറാബൈറ്റ് വരുന്ന വീഡിയോകള്‍ കെണ്ടത്തി. മോര്‍ച്ചറികളില്‍ മൃതദേഹങ്ങളുമായി ശവരതി നടത്തുന്ന ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്.

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ഇലക്്രടീഷ്യനായ ഡേവിഡ് കെന്റ്, സസക്‌സ് ആശുപത്രികളിലും പെംബുറിയിലെ ടുന്‍ബ്രിജ് വെല്‍സ് ആശുപത്രികളിലുമാണ് ജോലി ചെയ്തിരുന്നത്. ഇവിടെയുള്ള മോര്‍ച്ചറികളിലുള്ള സ്ത്രീകളുടെ മൃതദേഹങ്ങളോടാണ് ഇയാള്‍ ക്രൂരത കാണിച്ചത്. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ മുതല്‍ 85 വയസ്സുള്ള വൃദ്ധകളുടെ മൃതദേഹങ്ങള്‍ വരെ ഇയാള്‍ ശവരതിക്കായി ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

- Advertisement -

1987-ലാണ് വെന്‍ഡി നെല്‍ എന്ന യുവതിയെ സ്വന്തം ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തില്‍ ശവരതി നടത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതു കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷമാണ് കാരലിന്‍ പിയേഴ്‌സ് എന്ന സ്ത്രീയുടെ മൃതുദേഹം അവരുടെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. ഇവരുെട മൃതദേഹത്തെയും അപമാനിച്ചതായി കണ്ടെത്തിയിരുന്നു.

- Advertisement -

തുടര്‍ന്ന് നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.ഈയടുത്താണ്, മോര്‍ച്ചറികളില്‍ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് ശവരതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.പിന്നീട് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനകളില്‍ മോര്‍ച്ചറികളില്‍ നടന്ന ശവരതിയുടെ വീഡിയോകള്‍ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week