ഹെലികോപ്ടർ ഇറക്കാനായില്ല; ഉപരാഷ്ടപതിയുടെ ഗുരുവായൂർസന്ദർശനം തടസ്സപ്പെട്ടു

തൃശ്ശൂർ: കാലാവസ്ഥ പ്രതികൂലമായതിനാൽ ഉപരാഷ്ട്രപതി ജ​ഗ് ദീപ് ധൻകറിന്റെ ​ഗുരുവായൂർ ക്ഷേത്രസന്ദർശനം തടസ്സപ്പെട്ടു. കനത്ത മഴ കാരണം ഹെലികോപ്റ്റർ ഇറക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഉപരാഷ്ട്രപതി തത്കാലം കൊച്ചിയിലേക്ക് മടങ്ങി. കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് തിരികെ ദർശനത്തിന് എത്തുമെന്നാണ് നിലവിൽ ലഭ്യമായ വിവരം.

ഉപരാഷ്ട്രപതി രാവിലെ 8. 45 ഓടെ ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡില്‍ ഇറങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒന്‍പത് മുതല്‍ ഒന്‍പതര വരെയായിരുന്നു ദര്‍ശനസമയം നിശ്ചയിച്ചിരുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും മറ്റും ഒരുക്കിയിരുന്നു. രാവിലെ എട്ടുമുതല്‍ പത്തുമണിവരെ വിവാഹം, ചോറൂണ് തുടങ്ങിയവയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രസമീപത്ത് വാഹനപാര്‍ക്കിങ്ങിന് നിയന്ത്രണമുണ്ടായിരുന്നു. കടകള്‍ അടയ്ക്കാനും നിര്‍ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News