ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം; രാഷ്ട്രീയ ഗൂഢാലോചന തള്ളാതെ കുറ്റപത്രം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് പൊലീസിന്റെ സ്ഥിരീകരണം. കൂടുതല്‍ പ്രതികളുണ്ടാവാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളഞ്ഞു. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യം എന്ന ആദ്യനിഗമനത്തില്‍ തന്നെ ഉറച്ച് നിന്ന് കുറ്റപത്രം തയാറാക്കാനാണ് തീരുമാനം.

വെമ്പായം സ്വദേശികളായ മിഥിലാജ് (32), ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് തിരുവോണത്തിന്റെ തലേന്ന് രാത്രി ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്‌. ഇരുവരേയും തേമ്പാംമൂട് വെച്ച് അക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷഹീന്‍ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു.

കേസിന്റെ അന്വേഷണം 70 ശതമാനത്തിലേറെ പൂര്‍ത്തിയായി. രാഷ്ട്രീയ കൊലപാതകം എന്ന സി.പി.എം ആരോപണം പൂര്‍ണമായും തള്ളിക്കളയുന്നില്ലങ്കിലും ഉന്നത ഗൂഡാലോചനക്ക് തെളിവൊന്നുമില്ലെന്ന് പൊലീസ് ഉറപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News