ചേർത്തല:എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിച്ച ഔദ്യോഗിക പാനലിന് എതിരില്ലാത്ത ജയം. ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.. പുതിയ ഭാരവാഹികൾ 27ന് ചുമതലയേൽക്കും. ഡോ. എം.എൻ.സോമൻ (ചെയ), വെള്ളാപ്പള്ളി നടേശൻ (സെക്ര), തുഷാർ വെള്ളാപ്പള്ളി (അസി. സെക്ര), ഡോ. ജി. ജയദേവൻ (ട്രഷ) എന്നിവരാണ് ഭാരവാഹികൾ. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും ഔദ്യോഗിക വിഭാഗത്തിന് എതിരില്ലായിരുന്നു.
വിജയികൾ: എസ്.ആർ.എം.അജി, മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ, കെ.പത്മകുമാർ, എ.സോമരാജൻ, കെ.ആർ.ഗോപിനാഥ്, പി.എൻ.രവീന്ദ്രൻ, സന്തോഷ് അരയക്കണ്ടി, മേലാൻകോട് വി.സുധാകരൻ, ഡോ. എ.വി.ആനന്ദരാജ്, പി.സുന്ദരൻ, കെ.അശോകൻ പണിക്കർ, സംഗീത വിശ്വനാഥൻ, പ്രേമരാജ്, എ.ജി.തങ്കപ്പൻ, പി.എൻ.നടരാജൻ, പി.വി.ബിനേഷ് പ്ലാത്താനത്ത്. വിദഗ്ധ അംഗങ്ങൾ: ഡോ. ജയറാം, മേലാൻകോട് വി.സുധാകരൻ, പ്രദീപ് വിജയൻ. ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പക്ഷത്തെ മുഴുവൻ സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ ജയിച്ചു.
ചേർത്തല എസ്എൻ കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന പൊതുയോഗത്തിൽ മുഖ്യ വരണാധികാരി രാജേഷ് കണ്ണൻ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി.. ഭാരവാഹികളുടെ ചുമതല അംഗീകരിക്കൽ, പ്രമേയാവതരണം എന്നിവയും നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളും ഉൾപ്പെടെയുള്ളവരുടെ ആകെ എണ്ണം 21 ആയി ഉയർത്താൻ തീരുമാനിച്ചിരുന്നു. 13 മുതൽ 21 വരെയാകാമെന്നാണ് ട്രസ്റ്റ് ഭരണഘടന പറയുന്നത്. ആകെ ലഭിച്ച 21 പത്രികയും സൂക്ഷ്മപരിശോധനയിൽ അംഗീകരിച്ചു.